ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍: വി​വാ​ഹ ച​ട​ങ്ങു​ക​ളി​ൽ 100 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാം
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍: വി​വാ​ഹ ച​ട​ങ്ങു​ക​ളി​ൽ 100 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാം
Thursday, September 16, 2021 1:53 AM IST
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ. ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ ആ​രം​ഭ​ത്തി​ൽ ഏ​പ്രി​ൽ പ​കു​തി മു​ത​ൽ മേ​യ് അ​വ​സാ​നം വ​രെ ഡ​ൽ​ഹി​യി​ൽ സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ നി​ര​ക്ക് കു​റ​ഞ്ഞ​തോ​ടെ ഘ​ട്ടം ഘ​ട്ട​മാ​യി നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ക​യാ​ണ്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് മ​ര​ണ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

വി​വാ​ഹ ച​ട​ങ്ങു​ക​ളി​ൽ പ​ര​മാ​വ​ധി 100 പേ​ർ​ക്ക് വ​രെ പ​ങ്കെ​ടു​ക്കാം. തി​യ​റ്റ​റു​ക​ളി​ൽ 50 ശ​ത​മാ​നം വ​രെ ആ​ളു​ക​ളെ അ​നു​വ​ദി​ക്കും. എ​ന്നാ​ൽ മ​റ്റു സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ കൂ​ടി​ച്ചേ​ര​ലു​ക​ളോ, സ​മ്മേ​ള​ന​ങ്ങ​ൾ​ക്കോ അ​നു​മ​തി​യി​ല്ല. ഡ​ൽ​ഹി മെ​ട്രോ​യി​ലും ബ​സു​ക​ളി​ലും 100 ശ​ത​മാ​നം യാ​ത്ര​ക്കാ​രെ അ​നു​വ​ദി​ക്കും. സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​നു തു​ല്യ​മാ​യ യാ​ത്ര​ക്കാ​ർ​ക്ക് മാ​ത്ര​മേ ബ​സു​ക​ളി​ലും മെ​ട്രോ ട്രെ​യി​നു​ക​ളി​ലും ക​യ​റു​ന്ന​തി​ന് അ​നു​മ​തി​യു​ള്ളൂ.

എ​ട്ടാം​ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ ക്ലാ​സു​ക​ൾ ഈ മാസം 30 വ​രെ അ​ട​ഞ്ഞു കി​ട​ക്കും. ഒ​ൻ​പ​താം ക്ലാ​സ് മു​ത​ൽ മു​ക​ളി​ലേ​ക്കു​ള്ള കു​ട്ടി​ക​ളു​ടെ ക്ലാ​സ്‌​സു​ക​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി​രി​ക്കും. സ്കൂ​ളു​ക​ളു​ടെ​യും മ​റ്റു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഓ​ഡി​റ്റോ​റി​യ​ങ്ങ​ളി​ലും, അ​സം​ബ്ലി ഹാ​ളു​ക​ളി​ലും 50 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല.

ആ​രാ​ധ​നാ​ലാ​യ​ങ്ങ​ൾ​ക്ക് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്തി​നു​ള്ള അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും വി​ശ്വാ​സി​ക​ൾ​ക്ക് സ​ന്ദ​ർ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. ആ​ഴ്ച ച​ന്ത​ക​ൾ തു​റ​ക്കു​ന്ന​തി​ന് അ​നു​വ​ദി​ക്കും. ഇ​ള​വു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്പോ​ഴും സ​ന്ദ​ർ​ഭോ​ചി​ത​മാ​യ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​യി​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.