സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് നീ​ക്കി; ഹ​രി​ത നേ​താ​ക്ക​ളെ പു​റ​ത്താ​ക്കി​യി​ട്ടി​ല്ലെ​ന്ന് എം.​കെ. മു​നീ​ർ
സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് നീ​ക്കി; ഹ​രി​ത നേ​താ​ക്ക​ളെ പു​റ​ത്താ​ക്കി​യി​ട്ടി​ല്ലെ​ന്ന് എം.​കെ. മു​നീ​ർ
Thursday, September 16, 2021 12:46 PM IST
കോ​ഴി​ക്കോ​ട്: ഹ​രി​ത ഭാ​ര​വാ​ഹി​ക​ളെ പു​റ​ത്താ​ക്കി​യി​ട്ടി​ല്ലെ​ന്ന് എം.​കെ. മു​നീ​ർ എം​എ​ൽ​എ. ഹ​രി​ത​യു​ടെ കു​ട്ടി​ക​ളെ സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് നീ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. കാ​ലാ​വ​ധി ക​ഴി​ഞ്ഞ​ത് കൊ​ണ്ട് മാ​റ്റി​യെ​ന്നേ​യു​ള്ളൂ​വെ​ന്നും മു​നീ​ർ പ​റ​ഞ്ഞു.

ത​നി​ക്ക് പാ​ർ​ട്ടി തീ​രു​മാ​ന​ത്തി​നൊ​പ്പ​മേ നി​ൽ​ക്കാ​നാ​വൂ, മ​റ്റൊ​ന്നും ചെ​യ്യാ​നി​ല്ലെ​ന്നും മു​നീ​ർ വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി തീ​രു​മാ​ന​ത്തി​ൽ ഹ​രി​ത​യു​ടെ മു​ൻ നേ​താ​ക്ക​ൾ സം​തൃ​പ്ത​ര​ല്ല. അ​വ​ർ​ക്കെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണം ശ​രി​യ​ല്ലെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

ഒ​ത്തു​തീ​ര്‍​പ്പു വ്യ​വ​സ്ഥ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഇ​ട​പെ​ട്ട് തി​രു​ത്തി​യെ​ന്ന ആ​ക്ഷേ​പം ശ​രി​യ​ല്ല. അ​ഭി​പ്രാ​യ വ്യ​ത്യാ​സം തു​റ​ന്നു​പ​റ​ഞ്ഞെ​ങ്കി​ലും പാ​ര്‍​ട്ടി​യി​ല്‍ അ​ടി​യു​റ​ച്ച് നി​ല്‍​ക്കു​മെ​ന്ന നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നെ​ന്നും മു​നീ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന നേ​തൃ​യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ഹ​രി​ത സം​സ്ഥാ​ന ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ച​ത്. ലൈം​ഗി​കാ​ധി​ക്ഷേ​പം ന​ട​ത്തി​യ എം​എ​സ്എ​ഫ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ ഹ​രി​ത നേ​താ​ക്ക​ൾ വ​നി​താ ക​മ്മി​ഷ​ന് പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണു കമ്മിറ്റി പി​രി​ച്ചുവിട്ടത്.

ഹ​രി​ത​യ്ക്ക് പു​തി​യ ക​മ്മി​റ്റി​യെ നി​ശ്ച​യി​ച്ച​തി​നെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാണ് മു​ൻ ഭാ​ര​വാ​ഹി​ക​ൾ വി​മ​ർ​ശി​ച്ച​ത്. മു​സ്‍​ലിം ലീ​ഗി​ൽ അ​ടി​യു​റ​ച്ചു നി​ൽ​ക്കു​ന്ന​താ​യും നീ​തി കി​ട്ടി​യി​ട്ടി​ല്ലെ​ന്നും മു​ൻ നേ​താ​ക്ക​ൾ പ​ര​സ്യ​പ്ര​സ്താ​വ​ന ന​ട​ത്തി​യി​രു​ന്നു. ഹ​രി​ത​യ്ക്ക് പു​തി​യ ക​മ്മി​റ്റി​യെ നി​ശ്ച​യി​ച്ച സ്ഥി​തി​ക്ക് സ​മാ​ന്ത​ര സം​ഘ​ട​ന​യെ​കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്നും മു​ൻ നേ​താ​ക്ക​ൾ പ​റ​ഞ്ഞി​രു​ന്നു.

ക​ള്ളി​ക​ൾ, ധി​ക്കാ​രി​ക​ൾ എ​ന്ന നി​ല​യി​ലു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണെ​ന്നും നേ​താ​ക്ക​ൾ കൈ​യൊ​ഴി​യു​ന്പോ​ഴും നേ​തൃ​ത്വ​ത്തി​ന്‍റെ മ​നോ​ഭാ​വം മാ​റ്റി​യെ​ടു​ക്കാ​ൻ പ്ര​വ​ർ​ത്ത​നം തു​ട​രു​മെ​ന്നും മു​ൻ ഭാ​ര​വാ​ഹി​ക​ൾ കാ​ലി​ക്ക​ട്ട് പ്ര​സ്ക്ല​ബി​ൽ പ്ര​തി​ക​രി​ച്ചി​രു​ന്നു.

സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ എം​എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ. ന​വാ​സി​ന​തി​രെ പ​രാ​തി ന​ൽ​കി​യ​താ​ണ് വി​വാ​ദ​ങ്ങ​ൾ തു​ട​ക്കം. ജൂ​ൺ 24ന് ​ന​ട​ന്ന എം​എ​സ്എ​ഫ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യി​ൽ വ​ച്ചാ​ണ് ഹ​രി​ത ഭാ​ര​വാ​ഹി​യെ ലൈം​ഗി​ക​മാ​യി അ​ധി​ക്ഷേ​പി​ച്ച​തെ​ന്നാ​ണ് മു​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.