സു​ന്ദ​ര​യെ പ​രി​ച​യ​മി​ല്ല; ചോ​ദ്യം ചെ​യ്യ​ല്‍ രാ​ഷ്ട്രീ​യ​പ്രേ​രി​ത​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ
സു​ന്ദ​ര​യെ പ​രി​ച​യ​മി​ല്ല; ചോ​ദ്യം ചെ​യ്യ​ല്‍ രാ​ഷ്ട്രീ​യ​പ്രേ​രി​ത​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ
Thursday, September 16, 2021 1:48 PM IST
കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്ത്‌ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​ക്കേ​സി​ൽ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​നെ ക്രൈം ​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു. സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാ​ൻ ബി​എ​സ്‌​പി സ്ഥാ​നാ​ർ​ഥി​ക്ക്‌ ര​ണ്ട​ര ല​ക്ഷം രൂ​പ കോ​ഴ ന​ൽ​കി​യ കേ​സി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ.

സു​ന്ദ​ര​യെ അ​റി​യി​ല്ല, താ​ളി​പ്പ​ട​പ്പി​ലെ ഹോ​ട്ട​ലി​ല്‍ താ​മ​സി​ച്ചി​ട്ടി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി. ചോ​ദ്യം ചെ​യ്യ​ല്‍ രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണ്. നി​യ​മ​വ്യ​വ​സ്ഥ​യോ​ട് വി​ശ്വാ​സം ഉ​ള​ള​തു​കൊ​ണ്ടാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യ​തെ​ന്നു​മാ​ണ് സു​രേ​ന്ദ്ര​ന്‍റെ മൊ​ഴി.

മ​ഞ്ചേ​ശ്വ​ര​ത്ത്‌ മ​ത്സ​രി​ച്ച സു​രേ​ന്ദ്ര​ന്‍റെ പേ​രു​മാ​യി സാ​മ്യ​മു​ള്ള സു​ന്ദ​ര​യു​ടെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ൻ 15 ല​ക്ഷം രൂ​പ​യും വീ​ടും ക​ർ​ണാ​ട​ക​യി​ൽ വൈ​ൻ ഷോ​പ്പും വാ​ഗ്‌​ദാ​നം ചെ​യ്‌​തു​വെ​ന്ന്‌ സു​ന്ദ​ര വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. മാ​ർ​ച്ച്‌ 22ന്‌ ​താ​ളി​പ്പ​ടു​പ്പി​ൽ കെ.​സു​രേ​ന്ദ്ര​ൻ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ൽ മു​റി​യി​ൽ വ​ച്ചാ​ണ്‌ പ​ത്രി​ക പി​ൻ​വ​ലി​പ്പി​ക്കാ​നു​ള്ള അ​പേ​ക്ഷ​യി​ൽ സു​ന്ദ​ര​യെ കൊ​ണ്ട്‌ നി​ർ​ബ​ന്ധി​പ്പി​ച്ച്‌ ഒ​പ്പി​ടി​പ്പി​ച്ച​ത്.

മ​ഞ്ചേ​ശ്വ​ര​ത്തെ ഇ​ട​തു സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന വി.​വി. ര​മേ​ശ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കാ​സ​ർ​ഗോ​ഡ് ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി കെ ​സു​രേ​ന്ദ്ര​നെ പ്ര​തി​ചേ​ർ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. ബ​ദി​യ​ടു​ക്ക പോ​ലീ​സ് ജൂ​ൺ ഏ​ഴി​നാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഐ​പി​സി 171 ബി, ​ഇ വ​കു​പ്പു​ക​ൾ പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ കോ​ഴ ന​ൽ​കി​യെ​ന്ന കു​റ്റം ചു​മ​ത്തി​യാ​ണ് സു​രേ​ന്ദ്ര​ന് എ​തി​രെ കേ​സെ​ടു​ത്ത​ത്.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് മൂ​ന്ന് മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് കെ.​സു​രേ​ന്ദ്ര​നോ​ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. വ്യാ​ഴാ​ഴ്ച നേ​രി​ട്ടെ​ത്തി ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്ന​ത്. നി​ല​വി​ൽ കെ. ​സു​രേ​ന്ദ്ര​ൻ മാ​ത്ര​മാ​ണ് ഈ ​കേ​സി​ൽ പ്ര​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.