പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ മ​ക​ൾ ഫ്ളാ​റ്റി​ൽ നി​ന്നും വീ​ണു മ​രി​ച്ചു
പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ മ​ക​ൾ ഫ്ളാ​റ്റി​ൽ നി​ന്നും വീ​ണു മ​രി​ച്ചു
Thursday, September 16, 2021 7:43 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ മ​ക​ൾ ഫ്ളാ​റ്റി​ൽ നി​ന്നും വീ​ണു മ​രി​ച്ചു. പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി ആ​ന​ന്ദ് സിം​ഗി​ന്‍റെ മ​ക​ൾ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി ഭ​വ്യ (16) ആ​ണ് മ​രി​ച്ച​ത്.

വ്യാഴാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം. ക​വ​ടി​യാ​ർ ജ​വ​ഹ​ർ ന​ഗ​റി​ലെ നി​കു​ഞ്ചം ഫോ​ർ​ച്യൂ​ണ്‍ ഫ്ലാ​റ്റി​ലെ ഒ​ൻ​പ​താം നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്ന് വ​ഴു​തി​വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഫ്ളാ​റ്റി​ന്‍റെ മു​ക​ളി​ൽ നി​ന്ന് എ​ന്തോ താ​ഴേ​യ്ക്ക് വീ​ഴു​ന്ന ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് പെ​ണ്‍​കു​ട്ടി വീ​ണു​കി​ട​ക്കു​ന്ന​ത് കാ​ണു​ന്ന​ത്.

ഉ​ട​ൻ​ത​ന്നെ ഇ​ട​പ്പ​ഴ​ഞ്ഞി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യാ​ണ് മ​രി​ച്ച ഭ​വ്യ.

2019 ലാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി സ്വ​ദേ​ശി​യാ​യ ആ​ന​ന്ദ് സിം​ഗ് നി​കു​ഞ്ചം ഫോ​ർ​ച്യൂ​ണ്‍ ഫ്ളാ​റ്റി​ൽ താ​മ​സം ആ​രം​ഭി​ച്ച​ത്. പെ​ണ്‍​കു​ട്ടി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സ​മ​യ​ത്ത് ആ​ന​ന്ദ് സിം​ഗ് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി വീ​ട്ടി​ലെ​ത്തി​യി​രു​ന്നു.

കു​ട്ടി​യു​ടെ മ​ര​ണം അ​റി​ഞ്ഞ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഫ്ളാ​റ്റി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ചു. ഡി​ജി​പി ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.