പാലാ ബിഷപ് പറഞ്ഞപ്പോൾ! വി​ദ്യാ​ർ​ഥി​നി​ക​ളെ തീ​വ്ര​വാ​ദ​ത്തി​ലേ​ക്കു ചേർക്കാൻ ഗൂഢശ്ര​മമെന്നു സിപിഎം
പാലാ ബിഷപ് പറഞ്ഞപ്പോൾ! വി​ദ്യാ​ർ​ഥി​നി​ക​ളെ തീ​വ്ര​വാ​ദ​ത്തി​ലേ​ക്കു ചേർക്കാൻ ഗൂഢശ്ര​മമെന്നു സിപിഎം
Friday, September 17, 2021 9:55 AM IST
തി​രു​വ​ന​ന്ത​പു​രം: മു​സ്‌ലിം സം​ഘ​ട​ന​ക​ളി​ലേ​ക്കു തീ​വ്ര​വാ​ദി​ക​ൾ ക​ട​ന്നു ക​യ​റി പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നെ​ന്നു സി​പി​എം. താ​ലി​ബാ​നെ പോ​ലും പി​ന്തു​ണ​യ്ക്കു​ന്ന ച​ർ​ച്ച​ക​ൾ കേ​ര​ള​ത്തി​ൽ രൂ​പ​പ്പെ​ടു​ന്ന​ത് ഗൗ​ര​വ​മേ​റി​യ കാ​ര്യ​മാണെന്നും സിപിഎം സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി നൽകിയ കുറിപ്പിൽ പറയുന്നു.

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും ഉണ്ടെന്നു പറഞ്ഞപ്പോൾ വിമർശിച്ച കേന്ദ്രങ്ങളിൽനിന്നു തന്നെ സമാനമായ സൂചനകളോടെ കുറിപ്പ് പുറത്തുവന്നതു രാഷ്‌ട്രീയ വൃത്തങ്ങളിൽ കൗതുകം പരത്തി.

പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു വി​ദ്യാ​ർ​ഥി​നി​ക​ളെ തീ​വ്ര​വാ​ദ​ത്തി​ന്‍റെ വ​ഴി​യി​ലേ​ക്കു ചി​ന്തി​പ്പി​ക്കാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നും സി​പി​എം സ​മ്മേ​ള​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​നാ​യി പാ​ർ​ട്ടി ന​ൽ​കി​യ കു​റി​പ്പി​ൽ പ​റ​യു​ന്നു.

ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യെക്കു​റി​ച്ചു പ​റ​യു​ന്ന ഭാ​ഗ​ത്താ​ണ് ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ. മു​സ്‌ലിം സം​ഘ​ട​ന​ക​ളി​ൽ നു​ഴ​ഞ്ഞു​ക​യ​റി പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ മുസ്‌ലിം വ​ർ​ഗീ​യ തീ​വ്ര​വാ​ദ രാ​ഷ്‌ട്രീയം ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ‌

മു​സ്‌ലിം സ​മു​ദാ​യ​ത്തി​ലെ ബ​ഹു​ഭൂ​രി​പ​ക്ഷ​വും ത​ള്ളി​ക്ക​ള​യു​ന്ന താ​ലി​ബാ​ൻ സം​ഘ​ട​ന​ക​ളെ പോ​ലും പി​ന്തു​ണ​യ്ക്കു​ന്ന ച​ർ​ച്ച​ക​ൾ കേ​ര​ള​ത്തി​ൽ രൂ​പ​പ്പെ​ടു​ന്ന​ത് ഗൗ​ര​വ​മേ​റി​യ കാ​ര്യ​മാ​ണ്. വ​ർ​ഗീ​യ​ത​യി​ലേ​ക്കും തീ​വ്ര​വാ​ദ സ്വ​ഭാ​വ​ങ്ങ​ളി​ലേ​ക്കും യു​വ​ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ പ​രി​ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു.

പ്ര​ഫ​ഷ​ണ​ൽ കോ​ള​ജ് കാ​ന്പ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വി​ദ്യാ​സ​ന്പ​ന്ന​രാ​യ യു​വ​തി​ക​ളെ ആ ​വ​ഴി​യി​ലേ​ക്കു ചി​ന്തി​പ്പി​ക്കു​ന്ന​തി​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം ന​ട​ന്നു വ​രു​ന്നു​ണ്ട്. വ​ർ​ഗീ​യ​ത​യ്ക്കെ​തി​രാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ മ​ത​വി​ശ്വാ​സ​ത്തി​നെ​തി​രാ​യി മാ​റാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

ക്രൈ​സ്ത​വ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ വ​ർ​ഗീ​യ​മാ​യ ആ​ശ​യ​ങ്ങ​ൾ​ക്കു കീ​ഴ്പെ​ടു​ന്ന രീ​തി സാ​ധാ​ര​ണ ക​ണ്ടു​വ​രാ​റി​ല്ല. എ​ന്നാ​ൽ, അ​ടു​ത്ത കാ​ല​ത്താ​യി കേ​ര​ള​ത്തി​ൽ ക​ണ്ടു​വ​രു​ന്ന ചെ​റി​യ വി​ഭാ​ഗ​ത്തി​ലെ വ​ർ​ഗീ​യ സ്വാ​ധീ​ന​ത്തെ ഗൗ​ര​വ​മാ​യി കാ​ണ​ണം. മു​സ്‌ലിം ജ​ന​വി​ഭാ​ഗ​ത്തി​നെ​തി​രേ ക്രൈ​സ്ത​വ ജ​ന​വി​ഭാ​ഗ​ത്തെ തി​രി​ച്ചു​വി​ടാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തു തി​രി​ച്ച​റി​ഞ്ഞ് ഇ​ട​പെ​ട​ണ​മെ​ന്നും കീ​ഴ്ഘ​ട​ക​ങ്ങ​ൾ​ക്കു​ള്ള നി​ർ​ദേ​ശ​മാ​യി സി​പി​എം പ​റ​യു​ന്നു.

ക്ഷേ​ത്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച‌ു​ള്ള ബി​ജെ​പി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കേ​ണ്ട​തു​ണ്ട്. ക്ഷേ​ത്ര​വി​ശ്വാ​സി​ക​ളെ വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ പി​ന്നി​ൽ അ​ണി​നി​ര​ത്തു​ന്ന രീ​തി ഇ​ല്ലാ​താ​ക്കു​ന്ന വി​ധ​ത്തി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ ക​ഴി​യ​ണം.

വി​ശ്വാ​സി​ക​ളു​ടെ വി​ശ്വാ​സ​ത്തെ ബ​ഹു​മാ​നി​ക്ക​ണം. വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ കൈ​യി​ലേ​ക്കു വി​ശ്വാ​സി​ക​ളെ കൊ​ണ്ടു​പോ​കാ​നു​ള്ള പ്ര​തി​രോ​ധി​ക്കു​ന്ന വി​ധ​ത്തി​ലാ​ക​ണം ഇ​ട​പെ​ട​ൽ ന​ട​ത്തേ​ണ്ട​തെ​ന്നും കു​റി​പ്പി​ൽ നി​ർ​ദേ​ശി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.