വെവ്വേറേ ഹ​ർ​ജി ന​ൽ​കൂ; എ​ന്നി​ട്ടാ​കാം ഇ​ട​ക്കാ​ല സം​ര​ക്ഷ​ണം: റാ​ണെ​യോ​ട് കോ​ട​തി
വെവ്വേറേ ഹ​ർ​ജി ന​ൽ​കൂ; എ​ന്നി​ട്ടാ​കാം ഇ​ട​ക്കാ​ല സം​ര​ക്ഷ​ണം: റാ​ണെ​യോ​ട് കോ​ട​തി
Saturday, September 18, 2021 4:00 AM IST
മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റ​യെ ത​ല്ലു​മെ​ന്നു പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള കേ​സു​ക​ൾ റ​ദ്ദാ​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട് വ്യ​ത്യ​സ്ത ഹ​ർ​ജി​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ കേ​ന്ദ്ര​മ​ന്ത്രി നാ​രാ​യ​ൺ റാ​ണെ​യോ​ട് ബോം​ബെ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ആ​റു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ എ​ഫ്ഐ​ആ​റു​ക​ൾ റ​ദ്ദാ​ക്കാ​നാ​യി ഒ​റ്റ ഹ​ർ​ജി​യാ​ണു ന​ല്കി​യി​രു​ന്ന​ത്. റാ​ണെ​യു​ടെ അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി നി​ർ​ദേ​ശം അ​നു​സ​രി​ക്കാ​മെ​ന്ന് അ​റി​യി​ച്ചു. അ​തു​വ​രെ ഇ​ട​ക്കാ​ല സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഹ​ർ​ജി ന​ല്കി​യി​ട്ടു തീ​രു​മാ​നി​ക്കാ​മെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി. കേ​സ് 30നു ​പ​രി​ഗ​ണി​ക്കും.

ഇ​ന്ത്യ സ്വാ​ത​ന്ത്ര്യം നേ​ടി​യ വ​ർ​ഷം പോ​ലും അ​റി​യാ​ത്ത ഉ​ദ്ധ​വി​നെ ത​ല്ലു​മെ​ന്ന നാ​രാ​യ​ൺ റാ​ണെ​യു​ടെ പ​രാ​മ​ർ​ശം ഏ​റെ വി​വാ​ദം സൃ​ഷ്ടി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് റാ​ണെ​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ന​ട​പ​ടി​ക്ര​മം പാ​ലി​ക്കാ​തെ​യാ​ണ് അ​റ​സ്റ്റെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഉ​ട​ൻ ത​ന്നെ കോ​ട​തി റാ​ണെ​യ്ക്ക് ജാ​മ്യ​വും അ​നു​വ​ദി​ച്ചി​രു​ന്നു.

റാ​യ്ഗ​ഢി​ല്‍ "ജ​ന ആ​ശീ​ര്‍​വാ​ദ് യാ​ത്ര'​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഉ​ദ്ധ​വി​നെ​തി​രെ റാ​ണെ​യു​ടെ വി​വാ​ദ ക​ര​ണ​ത്ത​ടി പ​രാ​മ​ര്‍​ശം. സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച വ​ര്‍​ഷം ഉ​ദ്ധ​വ് മ​റ​ന്നു​പോ​യെ​ന്നും പ്ര​സം​ഗ​മ​ധ്യേ ഇ​ക്കാ​ര്യം സ​ഹാ​യി​ക​ളോ​ടു ചോ​ദി​ച്ചെ​ന്നു​മാ​യി​രു​ന്നു റാ​ണെ പ​റ​ഞ്ഞ​ത്. ആ ​സ​മ​യം താ​ന്‍ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ഉ​ദ്ധ​വി​ന്‍റെ ക​ര​ണം നോ​ക്കി ഒ​ന്നു​കൊ​ടു​ത്തേ​നെ എ​ന്നും റാ​ണെ പ​റ​ഞ്ഞി​രു​ന്നു.

ര​ണ്ടാം​മോ​ദി സ​ര്‍​ക്കാ​രി​ലെ സൂ​ക്ഷ്മ-​ചെ​റു​കി​ട-​ഇ​ട​ത്ത​രം വ്യ​വ​സാ​യ വ​കു​പ്പു മ​ന്ത്രി​യാ​ണ് റാ​ണെ. മു​ഖ്യ​മ​ന്ത്രി​യെ അ​ടി​ക്കു​മെ​ന്ന പ​റ​ഞ്ഞ കേ​ന്ദ്ര​മ​ന്ത്രി​ക്കെ​തി​രെ ശി​വ​സേ​ന വ​ൻ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.