രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ൾ 3.65 ശ​ത​മാ​നം കൂ​ടി
രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ൾ 3.65 ശ​ത​മാ​നം കൂ​ടി
Saturday, September 18, 2021 10:30 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വെ​ള്ളി​യാ​ഴ്ച​ത്തെ​ക്കാ​ൾ 3.65 ശ​ത​മാ​നം കൂ​ടി​യെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്ക്. 35,622 പേ​ർ​ക്കാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച 34,403 പേ​ർ​ക്കാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജന്മദി​ന​ത്തി​ൽ റി​ക്കോ​ർ​ഡ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കി രാ​ജ്യം കോ​വി​ഡ് പോ​രാ​ട്ട​ത്തി​ൽ മു​ന്നേ​റി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​ത്.

നി​ല​വി​ൽ രാ​ജ്യ​ത്ത് 3.40 ല​ക്ഷം ആ​ളു​ക​ൾ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ചി​കി​ത്സ​യി​ലു​ള്ള​ത് കേ​ര​ള​ത്തി​ലാ​ണ്. 33,798 പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗ​ത്തി​ൽ നി​ന്നും മു​ക്തി നേ​ടി​യ​ത്. 281 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രും മ​ര​ണ​ങ്ങ​ളും കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് നി​ല​വി​ൽ കേ​ര​ള​ത്തി​ലാ​ണ്. വെ​ള്ളി​യാ​ഴ്ച 23,260 പേ​ർ​ക്കാ​ണ് കേ​ര​ള​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള മ​ഹാ​രാ​ഷ്ട്ര​യി​ൽ വെ​ള്ളി​യാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് 3,586 പേ​ർ​ക്ക് മാ​ത്രം.

നൂ​റി​ല​ധി​കം മ​ര​ണ​ങ്ങ​ളും നി​ല​വി​ൽ പ്ര​തി​ദി​നം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തും കേ​ര​ള​ത്തി​ൽ മാ​ത്രം. വെ​ള്ളി​യാ​ഴ്ച കേ​ര​ള​ത്തി​ൽ 131 പേ​രാ​ണ് മ​രി​ച്ച​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ 67 പേ​രും മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.