മു​ൻ ബം​ഗാ​ൾ സ്പി​ന്ന​ർ മു​ർ​ത്താ​സ ലോ​ധ്ഗ​ർ അ​ന്ത​രി​ച്ചു
മു​ൻ ബം​ഗാ​ൾ സ്പി​ന്ന​ർ മു​ർ​ത്താ​സ ലോ​ധ്ഗ​ർ അ​ന്ത​രി​ച്ചു
Saturday, September 18, 2021 1:44 PM IST
വി​ശാ​ഖ​പ​ട്ട​ണം: മി​സോ​റാം അ​ണ്ട​ർ 19 ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നും മു​ൻ പ​ശ്ചി​മ ബം​ഗാ​ൾ സ്പി​ന്ന​റു​മാ​യി​രു​ന്ന മു​ർ​ത്താ​സ ലോ​ധ്ഗ​ർ (45) അ​ന്ത​രി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​പ്ര​തീ​ക്ഷി​ത മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

രാ​ത്രി ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം മി​സോ​റാം ടീം ​ഫി​സി​യോ​യ്ക്കൊ​പ്പം ന​ട​ക്കാ​നി​റ​ങ്ങി​യ ലോ​ധ്ഗ​ർ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​ർ​ധ​രാ​ത്രി​യോ​ടെ മ​ര​ണം സം​ഭ​വി​ച്ചു.

ക്ല​ബ് ക്രി​ക്ക​റ്റി​ൽ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം ന​ട​ത്തി​യ ലോ​ധ്ഗ​ർ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ ഉ​ത്പ​ൽ ചാ​റ്റ​ർ​ജി​യു​ടെ നി​ഴ​ലാ​യി​പ്പോ​യി. ഒ​ൻ​പ​ത് ര​ഞ്ജി മ​ത്സ​ര​ങ്ങ​ളാ​ണ് ബം​ഗാ​ളി​നാ​യി ലോ​ധ്ഗ​ർ ക​ളി​ച്ച​ത്. 34 വി​ക്ക​റ്റു​ക​ളും സ്വ​ന്തം പേ​രി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.