തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്നും ചാ​ടി​യ ത​ട​വു​കാ​ര​ൻ കീ​ഴ​ട​ങ്ങി
തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്നും ചാ​ടി​യ ത​ട​വു​കാ​ര​ൻ കീ​ഴ​ട​ങ്ങി
Saturday, September 18, 2021 4:51 PM IST
തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്നും ത​ട​വു​ചാ​ടി​യ കൊ​ല​ക്കേ​സ് പ്ര​തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. ത​മി​ഴ്നാ​ട് തൂ​ത്തു​ക്കു​ടി കാ​യ​ൽ​പ​ട്ട​ണം സ്വ​ദേ​ശി ജാ​ഹി​ർ ഹു​സൈ(48)​നാ​ണ് രാ​വി​ലെ 11.30 ഓ​ടെ തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്. കോ​ട​തി​യി​ൽ എ​ത്തി​യ ഇ​യാ​ൾ താ​ൻ ത​ട​വു​ചാ​ടി​യ ആ​ളാ​ണെ​ന്നും കീ​ഴ​ട​ങ്ങു​ക​യാ​ണെ​ന്നും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കോ​ട​തി ഇ​യാ​ളെ പോ​ലീ​സി​ന് കൈ​മാ​റി.

സെ​പ്റ്റം​ബ​ർ ഏ​ഴി​നാ​ണ് ഇ​യാ​ൾ ത​ട​വു​ചാ​ടി​യ​ത്. ജ​യി​ലി​ലെ അ​ല​ക്കു കേ​ന്ദ്ര​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ ഇ​യാ​ൾ ജീ​വ​ന​ക്കാ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് പു​റ​ത്തു ചാ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഓ​ട്ടോ​യി​ൽ ക​യ​റി സ്ഥ​ല​ത്ത് നി​ന്നും ര​ക്ഷ​പെ​ട്ടു. സം​ഭ​വ​ത്തി​ൽ അ​സി. പ്രി​സ​ണ്‍ ഓ​ഫീ​സ​റെ ജ​യി​ൽ വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

ഇ​യാ​ൾ സം​സ്ഥാ​നം വി​ട്ടു​വെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ്. 2014-ൽ ​ജോ​ലി ചെ​യ്തി​രു​ന്ന സ്വ​ർ​ണ ക​ട​യു​ടെ ഉ​ട​മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ഇ​യാ​ൾ ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. മ​റ്റൊ​രു വ​ധ​ശ്ര​മ​ക്കേ​സി​ലും പ്ര​തി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.