ആ​ഭ്യ​ന്ത​ര ക​ളി​ക​ൾ, ക്യാ​പ്റ്റ​ൻ ക​ള​മൊ​ഴി​ഞ്ഞു; പ​ഞ്ചാ​ബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അമരീന്ദർ
ആ​ഭ്യ​ന്ത​ര ക​ളി​ക​ൾ, ക്യാ​പ്റ്റ​ൻ ക​ള​മൊ​ഴി​ഞ്ഞു; പ​ഞ്ചാ​ബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അമരീന്ദർ
Saturday, September 18, 2021 5:02 PM IST
ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ് രാ​ജി​വ​ച്ചു. ഗ​വ​ർ​ണ​ർ​ക്ക് രാ​ജി കൈ​മാ​റി​യ​താ​യി അ​മ​രീ​ന്ദ​റി​ന്‍റെ മ​ക​ൻ ര​നീ​ന്ദ​ർ സിം​ഗ് അ​റി​യി​ച്ചു. ഗ​വ​ർ​ണ​ർ​ക്ക് രാ​ജി​ക്ക​ത്ത് കൈ​മാ​റു​ന്ന ചി​ത്രം സ​ഹി​തം രാ​ജി വാ​ർ​ത്ത ര​നീ​ന്ദ​ർ ട്വീ​റ്റ് ചെ​യ്തു.

അ​ടു​ത്ത വ​ർ​ഷ​മാ​ദ്യം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ കോ​ൺ​ഗ്ര​സി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യാ​ണ് അ​മ​രീ​ന്ദ​റി​ന്‍റെ രാ​ജി. അ​മ​രീ​ന്ദ​റി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്നും മാ​റ്റ​ണ​മെ​ന്ന് ഭൂ​രി​പ​ക്ഷം എം​എ​ൽ​എ​മാ​രും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് രാ​ജി​ക്കാ​ര്യം പാ​ർ​ട്ടി അ​മ​രീ​ന്ദ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

രാ​വി​ലെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​മാ​യി സം​സാ​രി​ച്ച അ​മ​രീ​ന്ദ​ർ അ​പ​മാ​നം സ​ഹി​ച്ച് സ്ഥാ​ന​ത്ത് തു​ട​രാ​നി​ല്ലെ​ന്ന് അ​റി​യി​ച്ചു. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് താ​ൻ അ​വ​ഹേ​ളി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം സോ​ണി​യ ഗാ​ന്ധി​യോ​ട് പ​റ​ഞ്ഞു.

അ​മ​രീ​ന്ദ​റി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്നും മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 40 എം​എ​ൽ​എ​മാ​ർ ഹൈ​ക്ക​മാ​ൻ​ഡി​നെ സ​മീ​പി​ച്ചി​രു​ന്നു. പ്ര​തി​സ​ന്ധി ഉ​യ​ർ​ന്ന​തോ​ടെ ഇ​ന്ന് വൈ​കി​ട്ട് കോ​ണ്‍​ഗ്ര​സ് നി​യ​മ​സ​ഭാ​ക​ക്ഷി യോ​ഗം ചേ​രും. ഇ​തി​ന് മു​ന്നോ​ടി​യാ​യി അ​മ​രീ​ന്ദ​ർ ത​ന്‍റെ അ​ടു​പ്പ​ക്കാ​രാ​യ എം​എ​ൽ​എ​മാ​രു​ടെ യോ​ഗ​വും വി​ളി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.