പാ​ട്ടും​പാ​ടി തി​രി​കെ; ബാ​ബു​ൽ സു​പ്രി​യോ തൃ​ണ​മൂ​ലി​ൽ
പാ​ട്ടും​പാ​ടി തി​രി​കെ; ബാ​ബു​ൽ സു​പ്രി​യോ തൃ​ണ​മൂ​ലി​ൽ
Sunday, September 19, 2021 5:15 AM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി​ക്ക് വീ​ണ്ടും തി​രി​ച്ച​ടി. മു​ൻ കേ​ന്ദ്ര​മ​ന്ത്രി ബാ​ബു​ൽ സു​പ്രി​യോ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി. കേ​ന്ദ്ര​മ​ന്ത്രി സ്ഥാ​നം ന​ഷ്ട​പ്പെ​ട്ട് ര​ണ്ട് മാ​സ​ത്തി​നു ശേ​ഷം ബി​ജെ​പി വി​ട്ട് ബാ​ബു​ൽ സു​പ്രി​യോ ത​ന്‍റെ പ​ഴ​യ ത​ട്ട​ക​ത്തി​ൽ തി​രി​ച്ചെ​ത്തി. ഒ​രു അ​വ​സ​രം വ​രു​മ്പോ​ൾ നി​ങ്ങ​ൾ തീ​രു​മാ​ന​മെ​ടു​ക്ക​ണം. താ​ൻ ഈ ​തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്നു- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ ​മാ​സം 30 ന് ​ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​ക്കെ​തി​രാ​യി മ​ത്സ​രി​ക്കു​ന്ന ബി​ജെ​പി​യു​ടെ പ്രി​യ​ങ്ക തി​ബ്രെ​വാ​ളി​ന്‍റെ താ​ര പ്ര​ചാ​ര​ക​നാ​യി സു​പ്രി​യോ​യെ ബി​ജെ​പി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. മ​മ​ത ബാ​ന​ർ​ജി തു​ട​ർ​ഭ​ര​ണം നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നു ശേ​ഷം ബി​ജെ​പി​വി​ട്ട് തൃ​ണ​മൂ​ലി​ൽ എ​ത്തു​ന്ന അ​ഞ്ചാ​മ​ത്തെ പ്ര​മു​ഖ നേ​താ​വാ​ണ് സു​പ്രി​യോ.

ടി​എം​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് ബാ​ന​ര്‍​ജി​യു​ടെ​യും മു​തി​ര്‍​ന്ന നേ​താ​വ് ഡെ​റ​ക് ഒ​ബ്ര​യ​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ബാ​ബു​ല്‍ സു​പ്രി​യോ തൃ​ണ​മൂ​ല്‍ അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ശേ​ഷം ബി​ജെ​പി​യു​മാ​യി അ​ക​ന്ന ബാ​ബു​ല്‍ സ​ജീ​വ​രാ​ഷ്ട്രീ​യം വി​ടു​ക​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ അ​സ​ന്‍​സോ​ളി​ല്‍ നി​ന്നു​ള്ള ലോ​ക്സ​ഭ അം​ഗ​ത്വം രാ​ജി​വ​ച്ചി​ല്ല. ജ​ന​പ്രി​യ ഗാ​യ​ക​ന്‍ കൂ​ടി​യാ​യ സു​പ്രി​യോ തൃ​ണ​മൂ​ലി​ലെ​ത്തി​യ​ത് ബം​ഗാ​ളി​ല്‍ ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.