ബാ​ബു​ൽ സു​പ്രി​യോ​യു​ടെ സു​ര​ക്ഷ വെ​ട്ടി​ക്കു​റി​ച്ച് കേ​ന്ദ്രം
ബാ​ബു​ൽ സു​പ്രി​യോ​യു​ടെ സു​ര​ക്ഷ വെ​ട്ടി​ക്കു​റി​ച്ച് കേ​ന്ദ്രം
Saturday, September 18, 2021 9:22 PM IST
കോ​ൽ​ക്ക​ത്ത: ബി​ജെ​പി വി​ട്ട് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​തി​നു തൊ​ട്ടു​പി​ന്നാ​ലെ മു​ൻ കേ​ന്ദ്ര​മ​ന്ത്രി ബാ​ബു​ൽ സു​പ്രി​യോ​യു​ടെ സു​ര​ക്ഷാ പ​രി​ര​ക്ഷ വെ​ട്ടി​ക്കു​റി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ. ബാ​ബു​ൽ സു​പ്രി​യോ​യു​ടെ ഇ​സ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ വൈ ​കാ​റ്റ​ഗ​റി​യാ​യാ​ണ് വെ​ട്ടി​ക്കു​റി​ച്ച​ത്.

ഇ​ക്കാ​ര്യം വ​ക്ത​മാ​ക്കി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി. വി​വി​ഐ​പി​ക​ൾ​ക്കും ഉ​യ​ർ​ന്ന സു​ര​ക്ഷാ പ​രി​ര​ക്ഷ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കും ഇ​സ​ഡ് പ്ല​സ്, ഇ​സ​ഡ്, വൈ ​പ്ല​സ്, വൈ, ​എ​ക്സ് വി​ഭാ​ഗം സു​ര​ക്ഷ​യാ​ണ് കേ​ന്ദ്രം ന​ൽ​കു​ന്ന​ത്. സു​പ്രി​യോ​യു​ടെ സു​ര​ക്ഷ കു​റ​യ്ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളും ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ളും ശി​പാ​ർ​ശ ന​ൽ​കി​യി​രു​ന്നു.

ടി​എം​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് ബാ​ന​ര്‍​ജി​യു​ടെ​യും മു​തി​ര്‍​ന്ന നേ​താ​വ് ഡെ​റ​ക് ഒ​ബ്ര​യ​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ബാ​ബു​ല്‍ സു​പ്രി​യോ തൃ​ണ​മൂ​ല്‍ അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ശേ​ഷം ബി​ജെ​പി​യു​മാ​യി അ​ക​ന്ന ബാ​ബു​ല്‍ സ​ജീ​വ​രാ​ഷ്ട്രീ​യം വി​ടു​ക​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ അ​സ​ന്‍​സോ​ളി​ല്‍ നി​ന്നു​ള്ള ലോ​ക്സ​ഭ അം​ഗ​ത്വം രാ​ജി​വ​ച്ചി​ല്ല. ജ​ന​പ്രി​യ ഗാ​യ​ക​ന്‍ കൂ​ടി​യാ​യ സു​പ്രി​യോ തൃ​ണ​മൂ​ലി​ലെ​ത്തി​യ​ത് ബം​ഗാ​ളി​ല്‍ ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.