ആ​ശ​ങ്ക​ ബാക്കി; അ​ട​ക്ക, റം​ബൂ​ട്ടാ​ൻ സാ​മ്പി​ളു​ക​ളി​ലും നി​പ്പ ക​ണ്ടെ​ത്താ​നാ​യി​ല്ല
ആ​ശ​ങ്ക​ ബാക്കി; അ​ട​ക്ക, റം​ബൂ​ട്ടാ​ൻ സാ​മ്പി​ളു​ക​ളി​ലും നി​പ്പ ക​ണ്ടെ​ത്താ​നാ​യി​ല്ല
Saturday, September 18, 2021 10:06 PM IST
മു​ക്കം: പ​ന്ത്ര​ണ്ടു​വ​യ​സു​കാ​ര​ന്‍റെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ നി​പ്പ വൈ​റ​സി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ ന​ട​ത്തി​യ ഒ​രു പ​രി​ശോ​ധ​ന ഫ​ലം കൂ​ടി പു​റ​ത്തു വ​ന്നു. പൂ​ന വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക​യ​ച്ച റം​ബൂ​ട്ടാ​ൻ പ​ഴ​ത്തി​ലും പ്ര​ദേ​ശ​ത്തു നി​ന്നു ശേ​ഖ​രി​ച്ച അ​ട​ക്ക​യി​ലും വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യി​ല്ല. ശനിയാഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഫ​ലം പു​റ​ത്തു​വ​ന്ന​ത്.

നേ​ര​ത്തെ ആ​ടു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച ര​ക്ത പ​രി​ശോ​ധ​ന​യി​ലും വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. കൂ​ടാ​തെ കാ​ട്ടു​പ​ന്നി​ക​ളു​ടെ​യും വ​വ്വാ​ലു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇ​തി​ലൊ​ന്നും വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. പ​രി​ശോ​ധി​ച്ച സാ​മ്പി​ളു​ക​ളി​ലൊ​ന്നും രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​വാ​ത്ത​ത് വ​ലി​യ ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.