കോ​ൺ​ഗ്ര​സി​ന്‍റെ അ​ധി​കാ​ര​ക്ക​ളി​യി​ൽ ന​ഷ്ടം പ​ഞ്ചാ​ബി​ന്: ആം ​ആ​ദ്മി​പാ​ർ​ട്ടി
കോ​ൺ​ഗ്ര​സി​ന്‍റെ അ​ധി​കാ​ര​ക്ക​ളി​യി​ൽ ന​ഷ്ടം പ​ഞ്ചാ​ബി​ന്: ആം ​ആ​ദ്മി​പാ​ർ​ട്ടി
Sunday, September 19, 2021 9:12 AM IST
ച​ണ്ഡി​ഗ​ഡ്: കോ​ൺ​ഗ്ര​സി​ന്‍റെ അ​ധി​കാ​ര​ക്ക​ളി​യി​ൽ പ​ഞ്ചാ​ബി​ന്‍റെ ഭ​ര​ണ​നി​ര്‍​വ​ഹ​ണ​ത്തി​നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​തെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി. കോ​ൺ​​ഗ്ര​സ് പ​ഞ്ചാ​ബി​ലെ ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും എ​എ​പി വ​ക്താ​വ് രാ​ഘ​വ് ഛദ ​പ​റ​ഞ്ഞു.

അ​വ​ർ പ​ഞ്ചാ​ബി​ന്‍റെ ക്ഷേ​മ​മ​ല്ല, അ​വ​രു​ടെ വ്യ​ക്തി​പ​ര​മാ​യ നേ​ട്ട​ത്തി​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. കാ​ഴ്ച​പ്പാ​ടോ പ്ര​തി​ബ​ദ്ധ​ത​യോ ഇ​ല്ലാ​ത്ത, മു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന ടൈ​റ്റാ​നി​ക്കാ​ണ് കോ​ൺ​ഗ്ര​സ്- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​ലെ ആ​ഭ്യ​ന്ത​ര​ക​ല​ഹം പ​ഞ്ചാ​ബി​നും അ​തി​ന്‍റെ ജ​ന​ങ്ങ​ൾ​ക്കും വ​ലി​യ ക്ഷ​ത​മാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ഹ​ർ​പാ​ൽ സിം​ഗ് ചീ​മ പ​റ​ഞ്ഞു. അ​മ​രീ​ന്ദ​ർ സിം​ഗും അ​ദ്ദേ​ഹ​ത്തി​ന്‍റെ എം​എ​ൽ​എ​മാ​രും മ​ന്ത്രി​മാ​രും ഒ​രി​ക്ക​ലും പ​ഞ്ചാ​ബി​ന്‍റെ അ​ഭി​വൃ​ദ്ധി​യെ​ക്കു​റി​ച്ച് ചി​ന്തി​ച്ചി​രു​ന്നി​ല്ല, അ​വ​രു​ടെ ഖ​ജ​നാ​വ് നി​റ​യ്ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു.

കോ​ൺ​ഗ്ര​സി​ന് എ​ത്ര മു​ഖ​ങ്ങ​ൾ മാ​റി​യാ​ലും അ​തി​ന്‍റെ തെ​റ്റാ​യ​തും അ​ഴി​മ​തി നി​റ​ഞ്ഞ​തും അ​വ​സ​ര​വാ​ദ​പ​ര​വു​മാ​യ സ്വ​ഭാ​വം മാ​റ്റാ​ൻ ക​ഴി​യി​ല്ല. ആ​ലി​ബാ​ബ​യെ മാ​റ്റി​യാ​ലും ഇ​നി​യും തു​ട​രു​ന്ന ക​ള്ള​ൻ​മാ​ർ ഒ​രി​ക്ക​ലും നി​ഷ്ക​ള​ങ്ക​രാ​വി​ല്ല.

ഈ ​പോ​രാ​ട്ടം മു​ഖ്യ​മ​ന്ത്രി ക​സേ​ര​യ്ക്ക് വേ​ണ്ടി മാ​ത്ര​മാ​യി​രു​ന്നി​ല്ല, മാ​ഫി​യ ത​ല​വ​ൻ പ​ദ​വി പ​ദ​വി പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള പോ​രാ​ട്ടം കൂ​ടി​യാ​യി​രു​ന്നു-​പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.