ബാ​ബു​ൽ സു​പ്രി​യോ പോ​യ​ത് ബി​ജെ​പി​ക്ക് ന​ഷ്ട​മ​ല്ല: സു​വേ​ന്ദു അ​ധി​കാ​രി
ബാ​ബു​ൽ സു​പ്രി​യോ പോ​യ​ത് ബി​ജെ​പി​ക്ക് ന​ഷ്ട​മ​ല്ല: സു​വേ​ന്ദു അ​ധി​കാ​രി
Sunday, September 19, 2021 6:26 AM IST
കോ​ൽ​ക്ക​ത്ത: ബാ​ബു​ല്‍ സു​പ്രി​യോ ബി​ജെ​പി വി​ട്ട് പോ​യ​ത് പാ​ര്‍​ട്ടി​ക്ക് ന​ഷ്ട​മ​ല്ലെ​ന്ന് ബം​ഗാ​ള്‍ പ്ര​തി​പ​ക്ഷ നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി. ബാ​ബു​ല്‍ ജ​ന​കീ​യ നേ​താ​വോ ന​ല്ല സം​ഘാ​ട​ക​നോ അ​ല്ലെ​ന്നും എ​ന്നാ​ല്‍ ത​ന്‍റെ സു​ഹൃ​ത്താ​ണെ​ന്നും സു​വേ​ന്ദു അ​ധി​കാ​രി പ​റ​ഞ്ഞു.

ബം​ഗാ​ളി​ൽ മ​മ​ത ബാ​ന​ർ​ജി തു​ട​ർ​ഭ​ര​ണം നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നു ശേ​ഷം ബി​ജെ​പി​വി​ട്ട് തൃ​ണ​മൂ​ലി​ൽ എ​ത്തു​ന്ന അ​ഞ്ചാ​മ​ത്തെ പ്ര​മു​ഖ നേ​താ​വാ​ണ് സു​പ്രി​യോ. ടി​എം​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് ബാ​ന​ര്‍​ജി​യു​ടെ​യും മു​തി​ര്‍​ന്ന നേ​താ​വ് ഡെ​റ​ക് ഒ​ബ്ര​യ​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ബാ​ബു​ല്‍ സു​പ്രി​യോ തൃ​ണ​മൂ​ല്‍ അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ശേ​ഷം ബി​ജെ​പി​യു​മാ​യി അ​ക​ന്ന ബാ​ബു​ല്‍ സ​ജീ​വ​രാ​ഷ്ട്രീ​യം വി​ടു​ക​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജ​ന​പ്രി​യ ഗാ​യ​ക​ന്‍ കൂ​ടി​യാ​യ സു​പ്രി​യോ തൃ​ണ​മൂ​ലി​ലെ​ത്തി​യ​ത് ബം​ഗാ​ളി​ല്‍ ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.