ഇ​ന്ന് ഭീ​ഷ​ണി ഒ​ന്നു​മി​ല്ലേ; നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ കി​വീ​സ് ടീ​മി​നെ പ​രി​ഹ​സി​ച്ച് ഹ​ഫീ​സ്
ഇ​ന്ന് ഭീ​ഷ​ണി ഒ​ന്നു​മി​ല്ലേ; നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ കി​വീ​സ് ടീ​മി​നെ പ​രി​ഹ​സി​ച്ച് ഹ​ഫീ​സ്
Sunday, September 19, 2021 10:44 AM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: സു​ര​ക്ഷാ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് ഏ​ക​ദി​ന, ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പ​ര​മ്പ​ര റ​ദ്ദാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ ന്യൂ​സി​ല​ൻ​ഡ് ക്രി​ക്ക​റ്റ് ടീ​മി​നെ പ​രി​ഹ​സി​ച്ച് പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ​ർ മു​ഹ​മ്മ​ദ് ഹ​ഫീ​സ്. ന്യൂ​സി​ല​ൻ​ഡ് ടീം ​ഇ​ങ്ങോ​ട്ടു വ​ന്ന​തും പോ​യ​തും ഒ​രു വ​ഴി‍​യി​ലൂ​ടെ​യാ​ണ്, സു​ര​ക്ഷ​യൊ​രു​ക്കി​യ​ത് പാ​ക്കി​സ്ഥാ​ൻ സേ​ന​യും. എ​ന്നി​ട്ടും ഭീ​ഷ​ണി​യൊ​ന്നും ഇ​ല്ലേ​യെ​ന്നും ഹ​ഫീ​സ് ട്വീ​റ്റ​റി​ൽ ചോദിച്ചു.

ന്യൂ​സി​ല​ൻ​ഡ് ടീം ​വ​ന്നി​റ​ങ്ങി​യ​തി​ന്‍റെ ചി​ത്രം അ​ട​ക്കം പ​ങ്കു​വ​ച്ച് കൊ​ണ്ടാ​ണ് ഹ​ഫീ​സി​ന്‍റെ പ​രി​ഹാ​സം. "ന്യൂ​സി​ല​ൻ​ഡ് ടീ​മി​ന് സു​ര​ക്ഷി​ത​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്താ​ൻ ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യ പാ​ക്കി​സ്ഥാ​ൻ സേ​ന​യ്ക്ക് ന​ന്ദി. മ​ട​ങ്ങു​ന്ന​ത് ഒ​രേ റൂ​ട്ടി​ലും അ​തേ സു​ര​ക്ഷ​യി​ലും, എ​ന്നി​ട്ടും ഇ​ന്ന് ഭീ​ഷ​ണി ഒ​ന്നും ഇ​ല്ല​ല്ലോ എ​ന്ന​തി​ൽ ആ​ശ്ച​ര്യ​പ്പെ​ടു​ന്നു.'- തി​രി​കെ മ​ട​ങ്ങു​ന്ന കി​വീ​സ് ടീ​മി​നെ പ​രി​ഹ​സി​ച്ച് കൊ​ണ്ട് ഹ​ഫീ​സ് ട്വീ​റ്റ് ചെ​യ്തു.

ശ​നി​യാ​ഴ്ച രാ​ത്രി ഇ​സ്‌​ലാ​മാ​ബാ​ദി​ൽ നി​ന്ന് ചാ​ർ​ട്ട​ർ വി​മാ​ന​ത്തി​ലാ​ണ് ന്യൂ​സി​ല​ൻ​ഡ് ടീം ​മ​ട​ങ്ങി​യ​ത്. റാ​വ​ൽ​പി​ണ്ടി​യി​ലെ ആ​ദ്യ ഏ​ക​ദി​ന മ​ത്സ​ര​ത്തി​ന്‍റെ ടോ​സി​ന് ഏ​താ​നും മി​നി​റ്റു​ക​ൾ​ക്കു മു​ന്പാ​ണ് പ​ര്യ​ട​നം പൂ​ർ​ണ​മാ​യി ഉ​പേ​ക്ഷി​ച്ച​താ​യി ന്യൂ​സി​ല​ൻ​ഡ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് അ​റി​യി​ച്ച​ത്. പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ജെ​സി​ൻ​ഡ ആ​ൻ​ഡേ​നു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

2009ൽ ​ശ്രീ​ല​ങ്ക​ൻ ടീ​മി​നെ​തി​രേ ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യ​ശേ​ഷം അ​ടു​ത്ത​കാ​ല​ത്താ​ണ് ക്രി​ക്ക​റ്റ് ആ​തി​ഥേ​യ​ത്വ​ത്തി​ലേ​ക്ക് പാ​ക്കി​സ്ഥാ​ൻ മ​ട​ങ്ങി​യെ​ത്തി​യ​ത്. ഈ ​മ​ട​ങ്ങി​വ​ര​വി​നു ക​ന​ത്ത പ്ര​ഹ​ര​മാ​യി ന്യൂ​സി​ല​ൻ​ഡി​ന്‍റെ പി​ന്മാ​റ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.