ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ്: പ​രാ​തി​ക്കാ​ര​നെ കാ​ണാ​നി​ല്ല
ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ്: പ​രാ​തി​ക്കാ​ര​നെ കാ​ണാ​നി​ല്ല
Sunday, September 19, 2021 5:13 PM IST
തൃ​ശൂ​ർ: ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ലെ പ​രാ​തി​ക്കാ​ര​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ സു​ജേ​ഷ് ക​ണ്ണാ​ട്ടി​നെ​യാ​ണ് കാ​ണാ​താ​യ​ത്. ശ​നി​യാ​ഴ്ച മു​ത​ലാ​ണ് സു​ജേ​ഷി​നെ കാ​ണാ​താ​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

മൊ​ബൈ​ൽ ഫോ​ണും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​റ്റ​യാ​ൾ സ​മ​രം ന​ട​ത്തി​യ​യാ​ളാ​ണ് മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യ സു​ജേ​ഷ്. പാ​ര്‍​ട്ടി​യി​ലെ എ​തി​ര്‍​പ്പ് അ​വ​ഗ​ണി​ച്ചാ​യി​രു​ന്നു സ​മ​രം.

പാ​ർ​ട്ടി​യു​ടെ വി​വി​ധ ഘ​ട​ക​ങ്ങ​ളി​ലും സു​ജേ​ഷ് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് വ​ധ​ഭീ​ഷ​ണി നേ​രി​ട്ടി​രു​ന്നു. കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.