എ​ട്ടാം ക്ലാ​സു​കാ​രി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ൽ
എ​ട്ടാം ക്ലാ​സു​കാ​രി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ൽ
Sunday, September 19, 2021 5:54 PM IST
കാ​സ​ര്‍​ഗോ​ഡ്: മേ​ല്‍​പ്പ​റ​മ്പി​ല്‍ എ​ട്ടാം ക്ലാ​സു​കാ​രി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. മേ​ല്‍​പ്പ​റ​മ്പ് ജാ​മി​യ സാ​ദി​യ സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ ഉ​സ്മാ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മും​ബൈ​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഉ​സ്മാ​നെ ഞാ​യ​റാ​ഴ്ച​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മൊ​ബൈ​ൽ ഫോ​ൺ​കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ഈ ​മാ​സം എ​ട്ടാം തീ​യ​തി​യാ​ണ് പെ​ണ്‍​കു​ട്ടി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​ധ്യാ​പ​ക​നെ​തി​രെ പോ​ക്‌​സോ, ആ​ത്മ​ഹ​ത്യ പ്രേ​ര​ണ, ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് വ​കു​പ്പ് പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്.

ഉ​സ്മാ​ന്‍ പെ​ണ്‍​കു​ട്ടി​യു​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ളും മ​റ്റും കൈ​മാ​റി​യി​രു​ന്നു. ഇ​ത് പു​റ​ത്താ​യ​തി​ലു​ള്ള മ​നോ​വി​ഷ​മ​ത്തി​ലാ​ണ് പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.