അ​വ​സാ​ന നി​മി​ഷം ട്വി​സ്റ്റ്; ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യാ​കും
അ​വ​സാ​ന നി​മി​ഷം ട്വി​സ്റ്റ്; ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യാ​കും
Sunday, September 19, 2021 6:38 PM IST
ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ന്‍റെ അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യാ​യി ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ദി​വ​സം മു​ഴു​വ​ൻ നീ​ണ്ട നാ​ട​കീ​യ​ത​ക​ൾ​ക്കൊ​ടു​വി​ലാ​ണ് ച​ന്നി​യു​ടെ പേ​ര് മു​ഖ്യ​മ​ന്ത്രി​യാ​യി ഉ​യ​ർ​ന്നു​വ​ന്ന​ത്. പ​ഞ്ചാ​ബ് കോ​ൺ​ഗ്ര​സി​ലെ ദ​ളി​ത് മു​ഖ​മാ​ണ് ച​ന്നി. അ​മ​രീ​ന്ദ​ർ മ​ന്ത്രി​സ​ഭ​യി​ൽ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്നു.

പ​ഞ്ചാ​ബി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രീ​ഷ് റാ​വ​ത്ത് ആ​ണ് പു​തി​യ മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​ര് പ്ര​ഖ്യാ​പി​ച്ച​ത്. പ​ഞ്ചാ​ബ് കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വാ​യി ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി​യെ ഏ​ക​ക​ണ്ഠ​മാ​യി തി​ര​ഞ്ഞെ​ടു​ത്ത​താ​യി റാ​വ​ത്ത് ട്വീ​റ്റ് ചെ​യ്തു. ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ അ​വ​സാ​ന​നി​മി​ഷ ഇ​ട​പെ​ട​ലി​ലാ​ണ് ച​ന്നി​ക്ക് ന​റു​ക്കു​വീ​ണ​ത്. നേ​ര​ത്തെ സു​ഖ്ജി​ന്ത​ർ സിം​ഗ് ര​ൺ​ധാ​വെ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ.

പ്ര​തി​സ​ന്ധി പ​രി​ഹാ​ര​ത്തി​നും പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​മാ​യി എ​ഐ​സി​സി നി​രീ​ക്ഷ​ക​രാ​യ അ​ജ​യ് മാ​ക്ക​നും ഹ​രീ​ഷ് ചൗ​ധ​രി​യും ച​ണ്ഡീ ഗ​ഡി​ലെ​ത്തി​യി​രു​ന്നു. ഹ​രീ​ഷ് റാ​വ​ത്തും ച​ണ്ഡീ​ഗ​ഡി​ൽ ക്യാ​മ്പ് ചെ​യ്യു​ക​യാ​യി​രു​ന്നു.

പ​ഞ്ചാ​ബ് രാ​ഷ്ട്രീ​യ​ത്തി​ൽ നി​റ​ഞ്ഞു​നി​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ടു​കൊ​ണ്ട് ഇ​ന്ന​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ് രാ​ജി​വ​ച്ച​ത്. കോ​ണ്‍​ഗ്ര​സി​ലെ പ​ട​ല പി​ണ​ക്ക​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണ് ക്യാ​പ്റ്റ​ൻ അ​മ​രീ​ന്ദ​ർ സിം​ഗ് രാ​ജി​വ​ച്ച​ത്. പാ​ർ​ട്ടി നി​യ​മ​സ​ഭാ​ക​ക്ഷി യോ​ഗം ചേ​രു​ന്ന​തി​നു തൊ​ട്ടു​മു​മ്പാ​യി​രു​ന്നു രാ​ജി.

അ​മ​രീ​ന്ദ​ർ സിം​ഗി​നെ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 50 എം​എ​ൽ​എ​മാ​ർ ഒ​പ്പി​ട്ട് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​യ്ക്കു ക​ത്ത​യ​ച്ച​തോ​ടെ​യാ​ണു രാ​ജി അ​നി​വാ​ര്യ​മാ​യ​ത്. അ​ടു​ത്ത ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ പ​ഞ്ചാ​ബി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് കോ​ണ്‍​ഗ്ര​സി​ലെ നേ​തൃ​പ്ര​തി​സ​ന്ധി പൊ​ട്ടി​ത്തെ​റി​യി​ലെ​ത്തി​യ​ത്. അ​മ​രീ​ന്ദ​ർ വി​ളി​ച്ച യോ​ഗ​ത്തി​ൽ 15 എം​എ​ൽ​എ​മാ​രേ പ​ങ്കെ​ടു​ത്തു​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.