ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി​യെ കാ​ത്തി​രി​ക്കു​ന്ന​ത് ച​രി​ത്ര​നി​യോ​ഗം
ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി​യെ കാ​ത്തി​രി​ക്കു​ന്ന​ത് ച​രി​ത്ര​നി​യോ​ഗം
Sunday, September 19, 2021 6:58 PM IST
ച​ണ്ഡി​ഗ​ഡ്: അ​പ്ര​തീ​ക്ഷി​ത ട്വി​സ്റ്റു​ക​ൾ​ക്കൊ​ടു​വി​ൽ പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം തേ​ടി​യെ​ത്തി​യ ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി​യെ കാ​ത്തി​രി​ക്കു​ന്ന​ത് ച​രി​ത്ര​നി​യോ​ഗം. പ​ഞ്ചാ​ബി​ന്‍റെ ആ​ദ്യ ദ​ളി​ത് മു​ഖ്യ​മ​ന്ത്രി​യെ​ന്ന ച​രി​ത്ര​ത്തി​ലാ​ണ് ച​ന്നി ഇ​നി അ​ട​യാ​ള​പ്പെ​ടു​ക.

അ​മ​രീ​ന്ദ​ർ സിം​ഗ് മ​ന്ത്രി​സ​ഭ​യി​ൽ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്നു. ചാം​കൗ​ർ സാ​ഹി​ബ് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും മൂ​ന്നു ത​വ​ണ എം​എ​ൽ​എ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2015-2016 ൽ ​പ്ര​തി​പ​ക്ഷ നേ​താ​വാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

2017 മാ​ർ​ച്ചി​ൽ ക്യാ​പ്റ്റ​ന്‍റെ മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​യി. 2018 ൽ ​മീ​ടു ആ​രോ​പ​ണം ച​ന്നി​ക്കെ​തി​രെ ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു. ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്കു മോ​ശം സ​ന്ദേ​ശം അ​യ​ച്ചെ​ന്ന ആ​രോ​പ​ണ​മാ​ണ് ഉ​യ​ർ​ന്ന​ത്. ആ​രോ​പ​ണം ഉ​ന്ന​യി​ച്ച സ്ത്രീ ​ച​ന്നി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ഈ ​വ​ർ​ഷം മെ​യ് മാ​സ​ത്തി​ൽ പ​ഞ്ചാ​ബ് വ​നി​താ ക​മ്മീ​ഷ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് നോ​ട്ടീ​സ് അ​യ​ച്ച​തോ​ടെ കേ​സ് വീ​ണ്ടും ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.