ചെ​ന്നൈ​യ്ക്കു ടോ​സ്; രോ​ഹി​തും ഹാ​ർ​ദി​ക്കു​മി​ല്ലാ​തെ മും​ബൈ
ചെ​ന്നൈ​യ്ക്കു ടോ​സ്; രോ​ഹി​തും ഹാ​ർ​ദി​ക്കു​മി​ല്ലാ​തെ മും​ബൈ
Sunday, September 19, 2021 7:35 PM IST
ദു​ബാ​യ്: 14-ാം സീ​സ​ണ്‍ ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പൂ​ര​ത്തി​ന്‍റെ ര​ണ്ടാം വേ​ർ​ഷ​ന് യു​എ​ഇ​യി​ൽ തു​ട​ക്കം. ര​ണ്ടാം വ​ര​വി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സും ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സു​മാ​ണ് ഏ​റ്റു​മു​ട്ടു​ന്ന​ത്. ടോ​സ് നേ​ടി​യ ചെ​ന്നൈ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു.

മും​ബൈ നി​ര​യി​ൽ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യും ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​മി​ല്ല. രോ​ഹി​തി​ന് പ​ക​രം കീ​റ​ൻ പൊ​ള്ളാ​ർ​ഡ് ആ​ണ് മും​ബൈ​യെ ന​യി​ക്കു​ന്ന​ത്. ചെ​ന്നൈ​യ്ക്കൊ​പ്പം ക്യാ​പ്റ്റ​ൻ എം.​എ​സ് ധോ​ണി, ര​വീ​ന്ദ്ര ജ​ഡേ​ജ, സു​രേ​ഷ് റെ​യ്ന, ബ്രാ​വോ തു​ട​ങ്ങി​യ പ്ര​മു​ഖ​രെ​ല്ലാം ആ​ദ്യ ഇ​ല​വ​നി​ലു​ണ്ട്.

നാ​ല് മാ​സ​ത്തെ കോ​വി​ഡ് ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് ഐ​പി​എ​ൽ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ഏ​പ്രി​ൽ ഒ​ന്പ​ത് മു​ത​ൽ മേ​യ് ര​ണ്ട് വ​രെ ഇ​ന്ത്യ​യി​ൽ അ ​ര​ങ്ങേ​റി​യ 14-ാം സീ​സ​ണ്‍, ടീ​മു​ക​ളു​ടെ ബ​യോ സെ​ക്യൂ​ർ ബ​ബി​ളി​നു​ള്ളി​ൽ കോ​വി​ഡ് വ്യാ​പ​നം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ ഭാ​ഗ​ത്തെ അ​പേ​ക്ഷി​ച്ച് ഗാ​ല​റി​യി​ൽ പ​രി​മി​ത​മാ​യ തോ​തി​ൽ കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടെ​ന്ന​തും ശ്ര​ദ്ധേ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.