സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് കേ​സി​ൽ പ്ര​തി പി​ടി​യി​ൽ
Sunday, September 19, 2021 7:56 PM IST
പാ​ല​ക്കാ​ട്: സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് ക​ണ്ടെ​ത്തി​യ കേ​സി​ൽ മു​ഖ്യ​പ്ര​തി പി​ടി​യി​ലാ​യി. കോ​ഴി​ക്കോ​ട് സി​വി​ൽ സ്റ്റേ​ഷ​ന​ടു​ത്ത്, പു​ത്ത​ൻ പീ​ടി​യേ​ക്ക​ൽ വീ​ട്ടി​ൽ മൊ​യ്തീ​ൻ കോ​യ (63) യെ​യാ​ണ് പാ​ല​ക്കാ​ട് ടൗ​ണ്‍ നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് ന​ല്ല​ള​ത്ത് വ​ച്ചാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

സെ​പ്റ്റം​ബ​ർ 14 ന് ​രാ​ത്രി​യാ​ണ് പാ​ല​ക്കാ​ട് മേ​ട്ടു​പ്പാ​ള​യം സ്ട്രീ​റ്റി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ ക​ട​മു​റി​യി​ൽ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് ന​ട​ത്തി​വ​ന്ന​ത് പോ​ലീ​സ് ക​ണ്ടെ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​യി​ലേ​ക്കെ​ത്തി​യ​ത്.

മൊ​യ്തീ​ൻ കോ​യ ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​മാ​യി മേ​ട്ടു​പ്പാ​ള​യം സ്ട്രീ​റ്റി​ൽ കീ​ർ​ത്തി ആ​യു​ർ​വേ​ദി​ക് എ​ന്ന സ്ഥാ​പ​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ 200 ഓ​ളം ജി​യോ, ബി​എ​സ്എ​ൻ​എ​ൽ സിം ​കാ​ർ​ഡു​ക​ളാ​ണ് ഇ​യാ​ൾ എ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫോ​ണ്‍​കോ​ളു​ക​ൾ എ​സ്ടി​ഡി കോ​ളു​ക​ളാ​ക്കി മാ​റ്റം വ​രു​ത്തി സാ​ന്പ​ത്തി​ക ലാ​ഭം കൈ​വ​രി​ക്ക​ലാ​ണ് ഇ​യാ​ളു​ടെ രീ​തി.

ഇ​യാ​ളെ നാ​ട്ടു​കാ​ർ ബി​എ​സ്എ​ൻ​എ​ൽ കോ​യ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. മൊ​യ്തീ​ൻ കോ​യ​യു​ടെ മ​ക​ൻ ഷ​റ​ഫു​ദ്ദീ​ന് ചേ​വാ​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും സ​ഹോ​ദ​ര​ൻ ഷ​ബീ​റി​ന് കോ​ഴി​ക്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും സ​മാ​ന രീ​തി​യി​ലു​ള്ള കു​റ്റ​കൃ​ത്യം ചെ​യ്ത​തി​ന് കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.