കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ സ​മ​സ്ത പ്ര​സി​ഡ​ന്‍റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ സ​മ​സ്ത പ്ര​സി​ഡ​ന്‍റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Sunday, September 19, 2021 9:04 PM IST
കോ​ഴി​ക്കോ​ട്: നാ​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ര്‍​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നു​ര​ഞ്ജ​ന ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ള്‍ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്‌​രി മു​ത്തു​ക്കോ​യ ത​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നു​മാ​ണ് ജി​ഫ്രി ത​ങ്ങ​ളെ കോ​ഴി​ക്കോ​ട്ടെ സ​മ​സ്ത ആ​സ്ഥാ​ന​ത്തെ​ത്തി ക​ണ്ട​ത്.

ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ എ​ത്തി​യ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ 20 മി​നി​റ്റോ​ളം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദീ​ഖ് എം​എ​ല്‍​എ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം. നി​യാ​സ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍ എ​ന്നി​വ​രും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​ര്‍, കെ​എ​ന്‍​എം പ്ര​സി​ഡ​ന്‍റ് ടി.​പി. അ​ബ്ദു​ല്ല​ക്കോ​യ മ​ദ​നി, ജ​മാ​അ​ത്തെ ഇ​സ്ലാ​മി നേ​താ​ക്ക​ളാ​യ പി. ​മു​ജീ​ബു​റ​ഹ്മാ​ന്‍, ശൈ​ഖ് മു​ഹ​മ്മ​ദ് കാ​ര​ക്കു​ന്ന്, താ​മ​ര​ശേ​രി ബി​ഷ​പ് ഫാ. ​റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ, കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ. ​വ​ര്‍​ഗീ​സ് ച​ക്കാ​ല​ക്ക​ല്‍ എ​ന്നി​വ​രു​മാ​യും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.