ചെ​ന്ന​യു​ടെ ര​ക്ഷ​ക​നാ​യി ഗെ​യ്ക്‌​വാ​ദ്; മും​ബൈ​യ്ക്കു 157 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
ചെ​ന്ന​യു​ടെ ര​ക്ഷ​ക​നാ​യി ഗെ​യ്ക്‌​വാ​ദ്; മും​ബൈ​യ്ക്കു 157 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
Sunday, September 19, 2021 9:35 PM IST
ദു​ബാ​യ്: മും​ബൈ പേ​സ് ആ​ക്ര​മ​ണ​ത്തി​നു മു​ന്നി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ ചെ​ന്നൈ​യെ ഒ​റ്റ​യ്ക്കു തോ​ളി​ലേ​റ്റി ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്. അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ഗെ​യ്ക്‌​വാ​ദി​ന്‍റെ (പു​റ​ത്താ​കാ​തെ 88) മി​ക​വി​ൽ ചെ​ന്നൈ 157 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം കു​റി​ച്ചു.

ബോ​ൾ​ട്ടി​ന്‍റെ​യും ആ​ദം മി​ൽ​നി​യു​ടേ​യും ബും​മ്ര​യു​ടേ​യും പേ​സ് ആ​ക്ര​മ​ണ​ത്തി​ൽ വി​റ​ച്ച ചെ​ന്നൈ​യു​ടെ ര​ക്ഷ​ക​നാ​കു​ക​യാ​യി​രു​ന്നു ഗെ​യ്ക്‌​വാ​ദ്. 58 പ​ന്തി​ൽ ഒ​ൻ​പ​ത് ഫോ​റും നാ​ല് സി​ക്സ​റു​ക​ളും പാ​യി​ച്ചാ​ണ് പൂ​ന​ക്കാ​ര​ൻ പ​യ്യ​ൻ ചെ​ന്നൈ​യെ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​ച്ച​ത്. ഡു​പ്ല​സി, മോ​യി​ൻ അ​ലി എ​ന്നി​വ​ർ സം​പൂ​ജ്യ​രാ​യ​പ്പോ​ൾ മി​ൽ​നി​യു​ടെ ബൗ​ൺ​സ​റി​ൽ കൈ​യ്ക്കു പ​രി​ക്കേ​റ്റ അ​മ്പാ​ട്ടി റാ​യി​ഡു റി​ട്ട​യ​ർ​ഡ് ഹ​ർ​ട്ടാ​യി. റെ​യ്ന​യും (4) ധോ​ണി​യും (3) വ​ന്ന​തു​പോ​ലെ മ​ട​ങ്ങി.

പി​ന്നാ​ലെ എ​ത്തി​യ ജ​ഡേ​ജ (26) ഗെ​യ്ക്കു​വാ​ദി​ന് ന​ല്ല​പാ​തി​യാ​യി. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ബ്രാ​വോ (23) മി​ന്ന​ൽ പ്ര​ക​ട​നം ന​ട​ത്തി​യ​തും ര​ക്ഷ​യാ​യി. ബോ​ൾ​ട്ടും മി​ൽ​നി​യും ബും​മ്ര​യും ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.