ഡ​ൽ​ഹി-​മും​ബ​യ് എ​ക്സ്പ്ര​സ് ഹൈ​വേ​യി​ൽ നി​ന്ന് 1500 കോ​ടി വ​രെ ടോ​ൾ
ഡ​ൽ​ഹി-​മും​ബ​യ് എ​ക്സ്പ്ര​സ് ഹൈ​വേ​യി​ൽ നി​ന്ന് 1500 കോ​ടി വ​രെ ടോ​ൾ
Sunday, September 19, 2021 10:03 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി-​മും​ബ​യ് എ​ക്സ്പ്ര​സ് ഹൈ​വേ​യി​ൽ നി​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് പ്ര​തി​മാ​സം 1000 മു​ത​ൽ 1500 കോ​ടി രൂ​പ വ​രെ ടോ​ൾ വ​രു​മാ​നം ല​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. വ​രു​മാ​ന​ത്തി​ന്‍റെ സ്വ​ർ​ണ​ഖ​നി​യാ​ണ് എ​ക്സ്പ്ര​സ് ഹൈ​വേ എ​ന്നാ​ണ് മ​ന്ത്രി വി​ശേ​ഷി​പ്പി​ച്ച​ത്. 2023 മാ​ർ​ച്ചി​ൽ അ​തി​വേ​ഗ പാ​ത​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി 1.4 ല​ക്ഷം കോ​ടി രൂ​പ​യു​ടെ വ​രു​മാ​നം നേ​ടു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നി​ലി​വി​ലെ വ​രു​മാ​നം 40,000 കോ​ടി രൂ​പ​യാ​ണ്. ഡ​ൽ​ഹി​ക്കു പു​റ​മേ നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന അ​തി​വേ​ഗ പാ​ത​യു​ടെ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്നു.

ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി ഇ​പ്പോ​ൾ ക​ട​ത്തി​ന്‍റെ പി​ടി​യി​ല​ല്ല. ഭാ​വി​യി​ലും ക​ട​ക്കെ​ണി ഉ​ണ്ട ാകി​ല്ല. അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വ​രു​മാ​നം പ​തി​ൻ​മ​ട​ങ്ങാ​യി വ​ർ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി​ക്ക് 3,06,704 കോ​ടി രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത​യു​ണ്ടെ ന്നാ​ണ് മ​ന്ത്രി ത​ന്നെ രാ​ജ്യ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.