ത​ല​യു​ടെ ത​ല; മും​ബൈ​യെ വീ​ഴ്ത്തി ചെ​ന്നൈ​യ്ക്കു ജ​യം
ത​ല​യു​ടെ ത​ല; മും​ബൈ​യെ വീ​ഴ്ത്തി ചെ​ന്നൈ​യ്ക്കു ജ​യം
Sunday, September 19, 2021 11:26 PM IST
ദു​ബാ​യ്: ചെ​റു സ്കോ​ർ ചെ​യ്സു ചെ​യ്ത മും​ബൈ​യെ എ​റി​ഞ്ഞൊ​തു​ക്കി വി​ജ​യം പി​ടി​ച്ചെ​ടു​ത്ത് ചെ​ന്നൈ. 14 ാം സീ​സ​ൺ ര​ണ്ടാം പ​കു​തി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ​യ്ക്കു ജ​യം. മും​ബൈ ഇ​ന്ത്യ​ൻ​സി​നെ 20 റ​ൺ​സി​ന് ചെ​ന്നൈ പ​രാ​ജ​യ​പ്പെ​ടു​ത്തി. 157 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന മും​ബൈ​യ്ക്കു നി​ശ്ചി​ത 20 ഒ​വ​റി​ൽ 136 റ​ൺ​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു.

അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ച് പു​റ​ത്താ​കാ​തെ നി​ന്ന സൗ​ര​ഭ് തി​വാ​രി (50) മാ​ത്ര​മാ​ണ് മും​ബൈ നി​ര​യി​ൽ പൊ​രു​തി​യ​ത്. നാ​ല് ഓ​വ​റി​ൽ 25 റ​ൺ​സ് വി​ട്ടു​ന​ൽ​കി മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ബ്രാ​വോ​യും നാ​ല് ഓ​വ​റി​ൽ 19 റ​ൺ​സ് മാ​ത്രം വി​ട്ടു​ന​ൽ​കി ര​ണ്ട് വി​ക്ക​റ്റ് എ​ടു​ത്ത ദീ​പ​ക് ചാ​ഹ​റു​മാ​ണ് ചെ​ന്നൈ​യു​ടെ വി​ജ​യ​മൊ​രു​ക്കി​യ​ത്.

നേ​ര​ത്തെ അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ഗെ​യ്ക്‌​വാ​ദി​ന്‍റെ (പു​റ​ത്താ​കാ​തെ 88) മി​ക​വി​ലാ​ണ് ചെ​ന്നൈ ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. ബോ​ൾ​ട്ടി​ന്‍റെ​യും ആ​ദം മി​ൽ​നി​യു​ടേ​യും ബും​മ്ര​യു​ടേ​യും പേ​സ് ആ​ക്ര​മ​ണ​ത്തി​ൽ വി​റ​ച്ച ചെ​ന്നൈ​യു​ടെ ര​ക്ഷ​ക​നാ​കു​ക​യാ​യി​രു​ന്നു ഗെ​യ്ക്‌​വാ​ദ്. 58 പ​ന്തി​ൽ ഒ​ൻ​പ​ത് ഫോ​റും നാ​ല് സി​ക്സ​റു​ക​ളും പാ​യി​ച്ചാ​ണ് പൂ​ന​ക്കാ​ര​ൻ പ​യ്യ​ൻ ചെ​ന്നൈ​യെ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​ച്ച​ത്.

ഡു​പ്ല​സി, മോ​യി​ൻ അ​ലി എ​ന്നി​വ​ർ സം​പൂ​ജ്യ​രാ​യ​പ്പോ​ൾ മി​ൽ​നി​യു​ടെ ബൗ​ൺ​സ​റി​ൽ കൈ​യ്ക്കു പ​രി​ക്കേ​റ്റ അ​മ്പാ​ട്ടി റാ​യി​ഡു റി​ട്ട​യ​ർ​ഡ് ഹ​ർ​ട്ടാ​യി. റെ​യ്ന​യും (4) ധോ​ണി​യും (3) വ​ന്ന​തു​പോ​ലെ മ​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.