സൊ​മാ​ലി​യ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴി​ബോം​ബ് സ്ഫോ​ട​നം; അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്
സൊ​മാ​ലി​യ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴി​ബോം​ബ് സ്ഫോ​ട​നം; അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്
Monday, September 20, 2021 12:58 AM IST
ഹി​ര​ൺ: സൊ​മാ​ലി​യ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ഴി​ബോം​ബ് സ്‌​ഫോ​ട​നം. സെ​ന്‍​ട്ര​ല്‍ സൊ​മാ​ലി​യ​യി​ലെ ഹി​റാ​ന്‍ പ്ര​വ​ശ്യ​യി​ലാ​ണ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സ്‌​ഫോ​ട​ന​ത്തി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ ഒ​രു ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ആ​ക്ര​മ​ണ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്വം അ​ല്‍​ഷ​ബാ​ബ് സം​ഘ​ട​ന ഏ​റ്റെ​ടു​ത്തു. സൊ​മാ​ലി നാ​ഷ​ണ​ല്‍ ആ​ര്‍​മി​യു​ടെ​യും ജി​ബൂ​ട്ടി ഫോ​ഴ്‌​സ​സി​ന്റെ​യും ബേ​സ് ക്യാം​പു​ള്‍​ക്ക് അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ വി​മാ​ന​ത്താ​വ​ളം സ്ഥി​തി ചെ​യ്യു​ന്ന​ത്.

നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ആ​ക്ര​മി​ക​ള്‍ നു​ഴ​ഞ്ഞ് ക​യ​റി​യാ​ണ് സ്‌​ഫോ​ട​നം ന​ട​ത്തി​യ​ത്. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യാ​ല്‍ ഉ​ട​ന്‍ ത​ന്നെ വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ ഉ​ദ്ഘാ​ട​നം ന​ട​ത്താ​നി​രി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.