ശി​വ​സേ​ന നേ​താ​ക്ക​ളെ അ​പ​മാ​നി​ച്ച​യാ​ളു​ടെ ത​ല​യി​ൽ ക​രി​മ​ഷി​യൊ​ഴി​ച്ച് പ്ര​വ​ർ​ത്ത​ക​ർ
ശി​വ​സേ​ന നേ​താ​ക്ക​ളെ അ​പ​മാ​നി​ച്ച​യാ​ളു​ടെ ത​ല​യി​ൽ ക​രി​മ​ഷി​യൊ​ഴി​ച്ച് പ്ര​വ​ർ​ത്ത​ക​ർ
Monday, September 20, 2021 5:55 AM IST
മും​ബൈ: ശി​വ​സേ​ന നേ​താ​ക്ക​ളാ​യ ഉ​ദ്ദ​വ് താ​ക്ക​റെ, ബാ​ല​സാ​ഹേ​ബ് താ​ക്ക​റെ, എ​ൻ​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​ർ എ​ന്നി​വ​രെ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ അ​പ​മാ​നി​ച്ച​യാ​ളു​ടെ ത​ല​യി​ല്‍ ക​രി​മ​ഷി​യൊ​ഴി​ച്ച് ശി​വ​സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍. പൂ​നെ​യി​ലാ​ണ് സം​ഭ​വം. അ​ഭി​ജി​ത്ത് ലി​മാ​യി എ​ന്ന​യാ​ളെ​യാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ കൈ​യേ​റ്റം ചെ​യ്ത​ത്.

ഉ​ദ്ദ​വ് താ​ക്ക​റ​യെ​യും ശി​വ​സേ​ന സ്ഥാ​പ​ക​ന്‍ ബാ​ല​സാ​ഹെ താ​ക്ക​റെ​യെ​യും എ​ന്‍​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​റി​നെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ പോ​സ്റ്റു​ക​ൾ പ​ങ്കു​വ​ച്ച​തി​നാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മും​ബൈ സ്വ​ദേ​ശി​യാ​യ ഇ​യാ​ളെ പൂ​നെ സൈ​ബ​ര്‍ പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത്. പി​ന്നീ​ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ള്‍​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് കോ​ട​തി മു​റി​യി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഇ​യാ​ളെ ശി​വ​സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ കൈ​കാ​ര്യം ചെ​യ്ത​ത്. ഇ‍​യാ​ൾ ഏ​തെ​ങ്കി​ലും രാ​ഷ്ട്രി​യ പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​ണോ​യെ​ന്ന് വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.