പെൺകുട്ടികൾക്ക് മാത്രം അവസരം! ഒടുവിൽ സംവിധായകൻ അകത്തായി
പെൺകുട്ടികൾക്ക് മാത്രം അവസരം! ഒടുവിൽ സംവിധായകൻ അകത്തായി
Monday, September 20, 2021 2:22 PM IST
പാ​ലാ: സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞു പെൺകുട്ടികളെ വലയിലാക്കുന്നയാൾ പിടിയിൽ. പാ​ലാ​യി​ൽ പ​തി​ന​ഞ്ചു​കാ​രി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​യാളെ അറസ്റ്റ് ചെയ്തപ്പോഴാണ് ത​ട്ടി​പ്പ് പ​തി​വാ​ക്കി​യ ആ​ളാണെന്നു വ്യക്തമായത്. മ​ല്ല​പ്പ​ള്ളി കൈ​പ്പ​ട് ഭാ​ഗം ആ​ലും​മൂ​ട്ടി​ൽ രാ​ജേ​ഷ് ജോ​ർ​ജ് (47) ആ​ണ് പി​ടി​യി​ലാ​യ​ത്.

സംവിധായകൻ ചമഞ്ഞ്

ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​മാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി​യ പെ​ണ്‍​കു​ട്ടി​ക​ളോ​ടു താ​ൻ സം​വി​ധാ​യ​ക​ൻ ആ​ണെ​ന്നും ടെ​ലി​ഫി​ലി​മി​ലും സീ​രി​യ​ലു​ക​ളി​ലും സി​നി​മ​ക​ളി​ലും അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്നും പ​റ​ഞ്ഞു പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​ണ് ഇ​യാ​ളു​ടെ പ​തി​വ് രീ​തി.

അ​ഭി​ന​യ​ത്തി​ന്‍റെ കാ​ര്യം പ​റ​ഞ്ഞു അ​ടു​ത്തു​ കൂ​ടു​ന്പോ​ൾ താ​ൽ​പ്പ​ര്യ​മു​ള്ള​വ​രാ​ണെന്നു മ​ന​സി​ലാ​യാ​ൽ വ​ലി​യ സം​വി​ധാ​യ​ക​രോ​ടു ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തു പോ​ലെ അ​ഭി​ന​യി​ച്ചു പ​ണം ചോ​ദി​ക്കും. സ്ത്രീ​ക​ൾ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ ഇ​വി​ടെനി​ന്നു മു​ങ്ങു​ക​യും ചെ​യ്യും.

കടകളിലും തട്ടിപ്പ്

മാ​ന്യ​മാ​യി വേ​ഷം ധ​രി​ച്ചു പ​ല ക​ട​ക​ളി​ലും ക​യ​റി ഉ​ട​മ​യോ​ട് എ​ന്ന പോ​ലെ ഫോ​ണി​ൽ സംസാരി​ച്ചും ഇ​യാ​ൾ ജീ​വ​ന​ക്കാ​രു​ടെ കൈയിൽനി​ന്നു പ​ണം ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ട്. ക​ട​യു​ട​മ ക​ട​യി​ലെ​ത്തി ക​ഴി​ഞ്ഞു ജീ​വ​ന​ക്കാ​ർ പ​റയുന്പോ​ഴാ​യി​രി​ക്കും ത​ട്ടി​പ്പാ​ണെ​ന്ന കാ​ര്യം പ​ല​ർ​ക്കും മ​ന​സി​ലാ​കു​ന്ന​ത്.

പാ​ലാ​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും മാ​ത്ര​മാ​യി ഇ​യാ​ൾ നി​ര​വ​ധി ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ചി​രി​ക്കു​ന്ന സൂ​ച​ന. നാ​ണ​ക്കേ​ട് ഭ​യ​ന്നു പ​ല​രും വി​വ​രം പു​റ​ത്തു പ​റ​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. മു​ന്പു പാ​ലാ​യി​ൽ പ​ല ത​ട്ടി​പ്പു​ക​ളും ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും പ​ല​രും പ​രാ​തി ന​ല്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഇ​യാ​ൾ പാ​ലാ​യി​ൽ ത​ന്നെ വി​വി​ധ ത​ട്ടി​പ്പു​ക​ളു​മാ​യി ക​റ​ങ്ങാ​ൻ കാ​ര​ണം.

ഗുണ്ടാലിസ്റ്റിൽ

ഓ​രോ ത​ട്ടി​പ്പു ന​ട​ത്തു​ന്പോ​ഴും ഇ​യാ​ൾ ഓ​രോ പേ​രാണ് പറഞ്ഞിരുന്നത്. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് രാ​ജേ​ഷെന്നു പോ​ലീ​സ് പ​റ​ഞ്ഞു. കീ​ഴ്വായ്പൂ​ര് പോ​ലീ​സ് ഗു​ണ്ടാ​ലി​സ്റ്റി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​തി​നെ​ട്ട് കേ​സു​ക​ൾ രാ​ജേ​ഷ് ജോ​ർ​ജി​നെ​തി​രേ​യു​ണ്ട്. മൂ​വാ​റ്റു​പു​ഴ, ക​ട​യ്ക്ക​ൽ, പൂ​യ​പ്പ​ള്ളി, കീ​ഴ്‌‌വാ​യ്പൂ​ര്, ആ​റന്മുള, ആ​റ്റി​ങ്ങ​ൽ, കി​ളി​മാ​നൂ​ർ, ഹി​ൽ പാ​ല​സ്, തോ​പ്പും​പ​ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി 15 സ​മാ​ന കേ​സു​ക​ളും ഇ​യാ​ൾ​ക്കെ​തി​രേ​യു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു പാ​ലാ മു​രി​ക്കും​പു​ഴ​യി​ലെ ക​ട​യി​ലാ​ണ് സം​ഭ​വം. പെ​ണ്‍​കു​ട്ടി​യെ ക​ട​യി​ലി​രു​ത്തി അ​ത്യാ​വ​ശ്യ​ കാ​ര്യ​ത്തി​നു അ​മ്മ പു​റ​ത്തു പോ​യ സ​മ​യ​ത്തു ഫോ​ണ്‍ വി​ളി​ച്ച് ക​ട​യി​ലെ​ത്തി​യ രാ​ജേ​ഷ് കു​ട്ടി​യു​ടെ അ​മ്മ​യെ ആ​ണ് ഫോ​ണി​ൽ വി​ളി​ക്കു​ന്ന​തെന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ചു പെ​ണ്‍​കു​ട്ടി​യു​മാ​യി സം​സാ​രി​ച്ചു.

പെൺകുട്ടി ഒാടി

തു​ട​ർന്നു താ​ൻ ഒ​രു സി​നി​മാ സം​വി​ധാ​യ​ക​ൻ ആ​ണെ​ന്നും പു​തി​യ സി​നി​മ​യി​ലേ​ക്ക് അ​ഭി​ന​യി​ക്കാ​ൻ ആ​ളെ ആ​വ​ശ്യ​മു​ണ്ടെ​ന്നും അ​മ്മ​യു​ടെ സ​മ്മ​ത​പ്ര​കാ​ര​മാ​ണ് കു​ട്ടി​യെ കാ​ണാ​ൻ എ​ത്തി​യ​തെ​ന്നും അ​റി​യി​ച്ചു. തു​ട​ർ​ന്നു ക​ത​ക് അ​ട​യ്ക്കാ​ൻ ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ പെ​ണ്‍​കു​ട്ടി ക​ട​യി​ൽനിന്നു പു​റ​ത്തേ​ക്കി​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു. ഇതോടെ സംഭവം പന്തിയല്ലെന്നു കണ്ടു രാ​ജേ​ഷ് ക​ട​യി​ൽനിന്നു ര​ക്ഷ​പ്പെ​ട്ടു. പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് അ​മ്മ എ​സ്​എ​ച്ച്ഒ​​യ്ക്കു പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ എ​സ്എ​ച്ച്ഒ കെ.​പി. ടോം​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം കു​ട്ടി​യോ​ട് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ ശേ​ഷം പ്ര​തി​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​ങ്ങി. പോ​ലീ​സ് വേ​ഷ​ത്തി​ലും മ​റ്റൊ​രു സം​ഘ​മാ​യും പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

മഫ്തി തെരച്ചിലിൽ

ടാ​ക്സി വാ​ഹ​ന​ത്തി​ൽ പെ​ണ്‍​കു​ട്ടി​യെ​യും അ​മ്മ​യെ​യും കൂ​ട്ടി മ​ഫ്തി​യി​ലു​ള്ള സം​ഘം ന​ഗ​ര​ത്തി​ന്‍റെ മു​ക്കും മൂ​ല​യും അ​രി​ച്ചു​പെ​റു​ക്കി. ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ കെഎ​സ് ആ​ർ​ടി​സി ഭാ​ഗ​ത്തേ​ക്കു ന​ട​ന്നു പോ​കു​ന്ന രാ​ജേ​ഷി​നെ കു​ട്ടി വ​സ്ത്ര​ങ്ങ​ൾ നോ​ക്കി തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു മ​ഫ്തി സം​ഘം പ്ര​തി​യെ വ​ള​ഞ്ഞു ത​ന്ത്ര​പൂ​ർ​വം പി​ടി​കൂ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.