ഇതെന്തു കഥ! അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളി​ൽ വലഞ്ഞ് ഒ​രു ഗ്രാ​മം; അന്വേഷണം തുടങ്ങി
ഇതെന്തു കഥ! അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളി​ൽ വലഞ്ഞ് ഒ​രു ഗ്രാ​മം; അന്വേഷണം തുടങ്ങി
Monday, September 20, 2021 2:53 PM IST
മു​ക്കം: വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കും വീ​ട്ട​മ്മ​മാ​ർ​ക്കും അ​ജ്ഞാ​ത ഫോ​ൺ ന​മ്പ​റി​ൽനിന്നു തുടർച്ചയായി വാ​ട്സാ​പ്പ് വ​ഴി അ​ശ്ലീ​ല സന്ദേശങ്ങൾ വരുന്നത് ഒരു ഗ്രാമത്തിനു തലവേദനയായി. ഒന്നും രണ്ടും പേർക്കല്ല, ഗ്രാമത്തിലെ നിരവധി വിദ്യാർഥിനികൾക്കും വീട്ടമ്മമാർക്കുമാണ് സന്ദേശങ്ങൾ ലഭിക്കുന്നത്.

അശ്ലീലം മാത്രമല്ല ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തു​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തായും പ​രാ​തിയുണ്ട്. കോഴിക്കോട് കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​ന​യാം​കു​ന്ന് പ്ര​ദേ​ശ​ത്തെ സ്ത്രീ​ക​ൾ​ക്കാ​ണ് സൈ​ബ​റി​ട​ത്തി​ൽ ലൈം​ഗി​കാ​ധി​ക്ഷേ​പം നേ​രി​ടേ​ണ്ടി​വ​ന്ന​ത്.

മെ​സേ​ജു​ക​ൾ​ക്കു മ​റു​പ​ടി​യും ചോദിച്ചിട്ടു ഫോ​ട്ടോ​യും ന​ൽ​കി​യി​ല്ലെ​ങ്കി​ൽ പിന്നെ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങളാകും പിന്നാലെ എത്തുക. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ആ​ന​യാം​കു​ന്ന് പ്ര​ദേ​ശ​ത്തെ ഒ​രു വി​ദ്യാ​ർ​ഥി​നി​ക്ക് ആ​ദ്യം വാ​ട്സാ​പ്പി​ൽ സ​ന്ദേ​ശം വ​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

ആ​ന​യാം​കു​ന്ന് ഹൈ​സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​ടെ പ്രൊ​ഫൈ​ൽ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ചു വ്യാ​ജ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി​യാ​ണ് കൂ​ട്ടു​കാ​രി​ക​ൾ​ക്കു മെ​സേ​ജ് അ​യ​ച്ച​താ​യി ആ​ദ്യ​മാ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. മെസേജ് കിട്ടിയവർ ഉടൻ തന്നെ പെൺകുട്ടിയെ വിളിച്ചു.

കൂ​ട്ടു​കാ​രി​ക​ളിൽ ചിലർ വിളിച്ചതോടെയാണ് തന്‍റെ പേരിലുണ്ടാക്കിയ അക്കൗണ്ടിൽനിന്ന് ഇങ്ങനെ അശ്ലീല മെസേജുകൾ പ്രചരിക്കുന്നതായി പെൺകുട്ടി അറിഞ്ഞത്. അതോടെ പെൺകുട്ടി അ​പ്പോ​ൾത്ത​ന്നെ എ​ല്ലാ​വ​ർ​ക്കും ഈ ​മെ​സേ​ജു​ക​ൾ അ​യ​യ്ക്കു​ന്ന​തു താ​ന​ല്ലെ​ന്നു വിളിച്ച് അറിയിച്ചു.

അ​പ്പോ​ഴേ​ക്കും നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​തു​പോ​ലെ മെ​സേ​ജ് വ​ന്ന​താ​യും അ​വ​രോ​ടൊ​ക്കെ ഫോ​ട്ടോ​യും ഫോ​ൺ ന​മ്പ​റും ശേ​ഖ​രി​ച്ചു വെ​ന്നും വി​ദ്യാ​ർ​ഥി​നി പ​റ​ഞ്ഞു.

ഇ​തി​നോ​ട​കം നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു കൂ​ട്ടു​കാ​രി​ക​ളു​ടെ പ്രൊ​ഫൈ​ൽ ഫോ​ട്ടോ​യു​ള്ള അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നു മെ​സേ​ജു​ക​ളും അ​ശ്ലീ​ല മെ​സേ​ജു​ക​ളും വ​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ആ​ന​യാം​കു​ന്ന് സ്കൂ​ളി​ലെ ത​ന്നെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​ടെ പേ​രി​ൽ അ​യ​ൽ​വാ​സി​യാ​യ വീ​ട്ട​മ്മ​യ്ക്ക് വീ​ഡി​യോ കോ​ൾ വ​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ഇ​വ​ർ മു​ക്കം പോ​ലീ​സി​ലും സൈ​ബ​ർ ​സെ​ല്ലി​നും പ​രാ​തി ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.