ഭ​ർ​ത്താ​വി​ന്‍റെ ക്രൂ​ര​മ​ർ​ദ​നം; യു​പി​യി​ൽ യു​വ​തി കൊ​ല്ല​പ്പെ​ട്ടു
ഭ​ർ​ത്താ​വി​ന്‍റെ ക്രൂ​ര​മ​ർ​ദ​നം; യു​പി​യി​ൽ യു​വ​തി കൊ​ല്ല​പ്പെ​ട്ടു
Tuesday, September 21, 2021 2:27 AM IST
ലക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഭ​ര്‍​ത്താ​വി​ന്‍റെ ക്രൂ​ര​മ​ര്‍​ദ​ന​മേ​റ്റ് യു​വ​തി മ​രി​ച്ചു. ബു​ല​ന്ദ്ഷ​ഹ​ര്‍ ജി​ല്ല​യി​ലാ​ണ് ഏ​റെ ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മു​ന്‍​പി​ല്‍ വ​ച്ചാ​ണ് ഭ​ര്‍​ത്താ​വ് യു​വ​തി​യെ മ​ര്‍​ദി​ച്ച​ത്.

ഇ​യാ​ള്‍ നി​ര​ന്ത​രം യു​വ​തി​യെ മ​ര്‍​ദി​ക്കു​മാ​യി​രു​ന്നു. മ​ര്‍​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​ച്ചി​രു​ന്നു. അ​മ്മ​യെ വി​ളി​ച്ചു യു​വ​തി ക​ര​യു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം. ദി​വ​സ​ങ്ങ​ള്‍ നീ​ണ്ട മ​ര്‍​ദ​ന​ത്തി​നൊ​ടു​വി​ലാ​ണ് യു​വ​തി മ​രി​ച്ച​ത്.

മ​ര്‍​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ച​ത് ആ​രാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. എ​ന്നാ​ല്‍ വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത് കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ സ​ഹോ​ദ​രി​യാ​ണ്.

സം​ഭ​വ​ത്തി​ല്‍ പ്ര​തി​യാ​യ ഭ​ര്‍​ത്താ​വി​നെ പോ​ലീ​സ് ഇ​തു​വ​രെ​യും പി​ടി​കൂ​ടി​യി​ല്ല. യു​വ​തി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ഭ​ര്‍​ത്താ​വി​നെ​തി​രെ കേ​സെ​ടു​ത്തു.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഇ​വ​രു​ടെ വി​വാ​ഹം ന​ട​ന്ന​ത്. പ്ര​തി​യു​ടെ ര​ണ്ടാം വി​വാ​ഹ​മാ​ണി​ത്. വി​വാ​ഹ​ശേ​ഷം മ​ര്‍​ദ​നം പ​തി​വാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.