കോ​വി​ഡ് പ്ര​തി​രോ​ധം തുണച്ചു..! കാ​ന​ഡ​യി​ൽ ജ​സ്റ്റി​ൻ ട്രൂ​ഡോ അ​ധി​കാ​രം നി​ല​നി​ർ​ത്തും
കോ​വി​ഡ് പ്ര​തി​രോ​ധം തുണച്ചു..! കാ​ന​ഡ​യി​ൽ ജ​സ്റ്റി​ൻ ട്രൂ​ഡോ അ​ധി​കാ​രം നി​ല​നി​ർ​ത്തും
Tuesday, September 21, 2021 9:39 AM IST
ടൊ​റ​ന്‍റോ: കാ​ന​ഡ​യി​ൽ ജ​സ്റ്റി​ൻ ട്രൂ​ഡോ സ​ർ​ക്കാ​ർ വീ​ണ്ടും അ​ധി​കാ​രം നി​ല​നി​ർ​ത്തും. 38 ശ​ത​മാ​നം വോ​ട്ടു​ക​ളോ​ടെ ട്രൂ​ഡോ​യു​ടെ ലി​ബ​റ​ൽ പാ​ർ​ട്ടി മു​ന്നി​ലാ​ണ്. ട്രൂ​ഡോ പ്ര​ധാ​ന​മ​ന്ത്രി​പ​ദം നി​ല​നി​ർ​ത്തു​മെ​ന്നും ക​നേ​ഡി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

കോ​വി​ഡ്‌ സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​നം വോ​ട്ടാ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്‌ നേ​ര​ത്തേ ന​ട​ത്താ​നു​ള്ള തീ​രു​മാ​നം ട്രൂ​ഡോ​യ്ക്ക്‌ തി​രി​ച്ച​ടി​യാ​യേ​ക്കു​മെ​ന്ന്‌ നി​രീ​ക്ഷ​ക​ർ പ്ര​വ​ചി​ച്ചി​രു​ന്നു. എ​ന്നാ​ൽ ട്രൂ​ഡോ​യു​ടെ ജ​ന​പി​ന്തു​ണ​യ്ക്ക് വ​ലി​യ കു​റ​വ് വ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് ഫ​ല​സൂ​ച​ന​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക ഫ​ല പ്ര​ഖ്യാ​പ​നം ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. പാ​ർ​ല​മെ​ന്‍റി​ൽ കേ​വ​ല ഭൂ​രി​പ​ക്ഷം സീ​റ്റു​ക​ൾ നേ​ടാ​ൻ ട്രൂ​ഡോ​യു​ടെ പാ​ർ​ട്ടി​ക്ക് സാ​ധി​ച്ചോ​യെ​ന്നും വ്യ​ക്ത​മ​ല്ല.

ഭൂ​രി​പ​ക്ഷം ഉ​റ​പ്പാ​ക്കാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ര​ണ്ടു​വ​ർ​ഷം മു​ന്പേ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നാ​ണ് ട്രൂ​ഡോ തീ​രു​മാ​നി​ച്ച​ത്. കോ​വി​ഡി​നു പു​റ​മേ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചൂ​ടേ​റി​യ ച​ർ​ച്ചാ​വി​ഷ​യ​മാ​യി.

കോ​വി​ഡി​നെ ശ​ക്ത​മാ​യി നേ​രി​ട്ട​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു ട്രൂ​ഡോ എ​ങ്കി​ലും വോ​ട്ടെ​ടു​പ്പ് ഘ​ട്ട​മാ​യ​പ്പോ​ഴേ​ക്കും രാ​ജ്യ​ത്ത് നാ​ലാം​ത​രം​ഗം ശ​ക്ത​മാ​യി. സ​ർ​ക്കാ​രി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​യി ഇ​തു മാ​റാ​മെ​ന്നാ​ണ് നി​രീ​ക്ഷ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.