തട്ടിക്കൊണ്ടുപോകൽ; നഴ്സിനു കഴുത്തിൽ പരിക്ക്, പോലീസിനെതിരേ ബന്ധുക്കൾ
തട്ടിക്കൊണ്ടുപോകൽ;  നഴ്സിനു കഴുത്തിൽ പരിക്ക്, പോലീസിനെതിരേ ബന്ധുക്കൾ
Tuesday, September 21, 2021 10:37 AM IST
കാ​യം​കു​ളം: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളജി​ൽനി​ന്നു കോ​വി​ഡ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യെ മ​ർ​ദി​ച്ചു ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മിച്ച സംഭവത്തിൽ പോലീസിനെതിരേ യുവതിയുടെ വീട്ടുകാർ.

ഹ​രി​പ്പാ​ട് തൃ​ക്കു​ന്ന​പ്പു​ഴ പാ​നൂ​രി​നു സ​മീ​പം ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. കോ​വി​ഡ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന​ഴ്സ് സു​ബി​ന​യ്ക്കു നേ​രെ​യാ​യി​രു​ന്നു അ​തി​ക്ര​മം.

ക​ഴു​ത്തി​നു പ​രി​ക്കേ​റ്റ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ത​ല​യ്ക്കു പി​ന്നി​ൽ അ​ടി​ച്ചു വീ​ഴ്ത്തു​ക​യും ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. പ്രാ​ണ​ര​ക്ഷാ​ർഥം സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക ര​ക്ഷ​പ്പെ​ട്ട​ത്. തൃ​ക്കു​ന്ന​പ്പു​ഴ പാ​നൂ​രാ​ണ് സു​ബി​ന താ​മ​സി​ക്കു​ന്ന​ത്.

തോ​ട്ട​പ്പ​ള്ളി​യി​ൽനി​ന്നു തൃ​ക്കു​ന്ന​പ്പു​ഴ പാ​നൂ​ർ റോ​ഡി​ലേ​ക്കു ക​യ​റു​മ്പോ​ൾ ബൈ​ക്കി​ൽ പി​ന്നാ​ലെ എ​ത്തി​യ സം​ഘം ആ​ക്ര​മി​ക്കു​ക​യും ത​ട്ടി​കൊ​ണ്ടുപോ​കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ടി​ച്ചു വീ​ഴ്ത്തി​യ​ശേ​ഷം ക​ഴു​ത്തി​നു കു​ത്തി​പ്പി​ടി​ച്ചു ബൈ​ക്കി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​കാ​നാ​ണ് സം​ഘം ശ്ര​മി​ച്ച​ത്. ഇ​തി​നി​ട​യി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു സ​മീ​പ​ത്തെ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ചു മ​റി​ഞ്ഞു.

അ​ക്ര​മി​ക​ളി​ൽനി​ന്നു സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഇ​വ​ർ ഈ ​സ​മ​യം ഓ​ടി ക​യ​റി. ഇ​തി​നി​ട​യി​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗ് വാ​ഹ​നം വ​രു​ന്ന​തു​ക​ണ്ട് അ​ക്ര​മി​ക​ൾ ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും പോ​ലീ​സ് ഗൗ​ര​വ​ത്തോ​ടെ അ​ന്വേ​ഷി​ച്ചില്ലെന്നു സു​ബി​ന​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു​ണ്ട്.

പ​രി​ക്കേ​റ്റ സു​ബി​ന​യെ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചാ​ൽ മൊ​ഴി​യെ​ടു​ക്കാ​മെന്നു പോ​ലീ​സ് പ​റ​ഞ്ഞ​താ​യും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. പ്ര​തി​ക​ൾ തോ​ട്ട​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. സം​ഭ​വം മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ വാ​ർ​ത്ത​യാ​യ​തോ​ടെ പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ലാ​ണ് സു​ബി​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.