പോ​ലീ​സ് ഭീ​ക​ര​ത..! രോ​ഗി​യാ​യ യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു; എ​സ്ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ
പോ​ലീ​സ് ഭീ​ക​ര​ത..! രോ​ഗി​യാ​യ യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു; എ​സ്ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Tuesday, September 21, 2021 11:08 AM IST
തി​രു​വ​ന​ന്ത​പു​രം: പൂ​വാ​റി​ൽ രോ​ഗി​യാ​യ യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച എ​സ്ഐ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു. പൂ​വാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്ഐ സ​ന​ലി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്.

പൂ​വാ​ർ ക​ല്ലിം​ഗ​വി​ളാ​കാം സ്വ​ദേ​ശി​യും ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റു​മാ​യ സു​ധീ​ർ​ഖാ​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​സ്ഐ അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. പൂ​വാ​ർ പെ​ട്രോ​ൾ പ​മ്പി​ന് മു​ൻ​പി​ൽ വ​ച്ചാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഭാ​ര്യ​യെ ബ​സ് ക​യ​റ്റി​വി​ട്ട ശേ​ഷം നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

എ​ന്തി​നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ച​തോ​ടെ​യാ​ണ് എ​സ്ഐ റോ​ഡി​ൽ​വ​ച്ചും പോലീസ് ജീപ്പിനകത്തുവച്ചും മ​ർ​ദ്ദ​നം തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​പോ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ഗു​രു​ത​ര​മാ​യി മ​ർ​ദ​ന​മേ​റ്റ സു​ധീ​ർ​ഖാ​ൻ ചി​കി​ൽ​സ​യി​ലാ​ണ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.