ടെറസിൽനിന്നു സാരി കെട്ടി ചാടി; രണ്ടു പെൺകുട്ടികളെ കണ്ടെത്തി, ഒരാൾ ബംഗളൂരുവിലോ?
ടെറസിൽനിന്നു സാരി കെട്ടി ചാടി; രണ്ടു പെൺകുട്ടികളെ കണ്ടെത്തി, ഒരാൾ ബംഗളൂരുവിലോ?
Tuesday, September 21, 2021 11:10 AM IST
കൊച്ചി/കോഴിക്കോട്: ച​മ്പ​ക്ക​ര സ​ര്‍​ക്കാ​ര്‍ മ​ഹി​ളാ​മ​ന്ദി​ര​ത്തി​ല്‍​നി​ന്നു പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ള്‍ ചാ​ടി​പ്പോ​യ സം​ഭ​വ​ത്തി​ല്‍ ക​ണ്ടെ​ത്താ​നു​ള്ള കോ​ല്‍​ക്ക​ത്ത സ്വ​ദേ​ശി​നി ബം​ഗ​ളൂ​രു​വി​ലേ​ക്കു ക​ട​ന്ന​താ​യി പോ​ലീ​സി​നു സൂ​ച​ന.

കാ​ണാ​താ​യ മ​റ്റു ര​ണ്ടു കു​ട്ടി​ക​ളെ കോ​ഴി​ക്കോ​ടു​നിന്നു ക​ണ്ടെ​ത്തി ഇ​ന്നു പു​ല​ര്‍​ച്ചെ മ​ര​ട് പോ​ലീ​സ് കൊ​ച്ചി​യി​ലെ​ത്തി​ച്ചു. ഈ ​പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ ഒ​രാ​ള്‍ പ​ന​ങ്ങാ​ട് സ്വ​ദേ​ശി​നി​യും മ​റ്റൊ​രാ​ള്‍ കോ​ട്ട​യം ഐ​മ​നം സ്വ​ദേ​ശി​നി​യു​മാ​ണ്.

കോ​ല്‍​ക്ക​ത്ത സ്വ​ദേ​ശി​നി അ​വ​രു​ടെ സ​ഹോ​ദ​രി​ക്കൊ​പ്പം പോ​യി എ​ന്നാ​ണ് പോ​ലീ​സ് കൊ​ച്ചി​യി​ലെ​ത്തി​ച്ച പെ​ണ്‍​കു​ട്ടി​ക​ള്‍ മൊ​ഴി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​വ​രെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. അ​തേ​സ​മ​യം,ക​ണ്ടെ​ത്താ​നു​ള്ള പെ​ണ്‍​കു​ട്ടി​യു​മാ​യി സെ​ക്‌​സ് റാ​ക്ക​റ്റ് ബ​ന്ധ​പ്പെ​ട്ടി​രു​ന്നോ എ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

ഇ​വ​രു​ടെ അ​വ​സാ​ന ഫോ​ണ്‍​കോ​ളു​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍​നിന്നു ബം​ഗ​ളൂ​രു​വി​ലു​ള്ള ഒ​രു സ്ത്രീ​യു​മാ​യി സം​സാ​രി​ച്ച​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് രണ്ടാം നിലയിലെ ടെ​റ​സി​ല്‍​നിന്നു സാ​രി​കെ​ട്ടി അതുവഴി ഊർന്നിറങ്ങിയാണ് ഇ​വ​ര്‍ ര​ക്ഷ​പ്പെ​ട്ട​ത്. ഇ​വി​ടെ ക​ഴി​യാ​ന്‍ ഇ​ഷ്ട​മി​ല്ലെ​ന്നു മ​ഹി​ളാ​മ​ന്ദി​രം ജീ​വ​ന​കാ​ര്‍​ക്കു ക​ത്തെ​ഴു​തി ​വ​ച്ചി​ട്ടാ​ണ് ക​ട​ന്നു​ക​ള​ഞ്ഞ​ത്.

ക​ഴി​ഞ്ഞ​ ദി​വ​സ​മാ​ണ് ഇ​വ​രെ കോഴിക്കോട് മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നിന്നു ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രി​ൽ ഒ​രാ​ളു​ടെ സ​ഹോ​ദ​രി​യു​ടെ ചേ​വാ​യൂ​രി​ലെ വീ​ട്ടി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​രി​യാ​ണ് ര​ണ്ടു​പേ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്.​

പി​ന്നീ​ട് ഇ​വ​രെ കോ​ഴി​ക്കോ​ട് വ​നി​ത സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി. ക​ട​വ​ന്ത്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ൽ മ​ഹി​ള മ​ന്ദി​ര​ത്തി​ലെ​ത്തി​യ കോല്‍​ക്ക​ത്ത സ്വ​ദേ​ശി​നി​യും സം​ര​ക്ഷി​ക്കാ​നാ​ളി​ല്ലാ​ത്ത​തി​നാ​ല്‍ സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് മ​ഹി​ള മ​ന്ദി​ര​ത്തി​ലെ​ത്തി​ച്ച ര​ണ്ടു​ പേ​രെ​യു​മാ​ണ് കാ​ണാ​താ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.