ത്വയ്ബ, ഷബ്ന മയക്കുമരുന്ന്: ചെന്നൈയിൽ ചുരുളഴിയുന്നു
ത്വയ്ബ, ഷബ്ന മയക്കുമരുന്ന്: ചെന്നൈയിൽ ചുരുളഴിയുന്നു
Tuesday, September 21, 2021 11:58 AM IST
കൊ​​ച്ചി: മ​​യ​​ക്കു​​മ​​രു​​ന്നു കേ​​സി​​ലെ പ്ര​​തി​​ക​​ള്‍​ക്ക് എം​​ഡി​​എം​​എ കൈ​​മാ​​റി​​യ ഏ​​ജ​​ന്‍റു​​മാ​​രെ പി​​ടി​​കൂ​​ടാ​​ന്‍ എ​​ക്‌​​സൈ​​സ് ക്രൈം​​ബ്രാ​​ഞ്ച് സം​​ഘം വീ​​ണ്ടും ചെ​​ന്നൈ​​യി​​ലേ​​ക്കു പു​​റ​​പ്പെ​​ടും. പ്ര​​തി​​ക​​ള്‍​ക്കു സാ​​മ്പ​​ത്തി​​ക സ​​ഹാ​​യം ന​​ല്‍​കി​​യ​​വ​​രെ ചോ​​ദ്യം ചെ​​യ്തു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്.

ചെ​​ന്നൈ കേ​​ന്ദ്രീ​​ക​​രി​​ച്ചു ന​​ട​​ക്കു​​ന്ന അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ കു​​റ്റ​​കൃ​​ത്യ​​ത്തി​​ല്‍ ഉ​​ള്‍​പ്പെ​​ട്ടി​​രി​​ക്കു​​ന്ന പ​​ല​​രു​​ടെ​​യും ഫോ​​ണ്‍ ന​​മ്പ​​റു​​ക​​ള്‍ തി​​രി​​ച്ച​​റി​​ഞ്ഞ​​താ​​യി എ​​ക്‌​​സൈ​​സ് ക്രൈം​​ബ്രാ​​ഞ്ച് അ​​സി​​സ്റ്റ​​ന്‍റ് ക​​മ്മീ​​ഷ​​ണ​​ര്‍ ടി.​​എം. കാ​​സിം പ​​റ​​ഞ്ഞു. പ​​ര​​മാ​​വ​​ധി വി​​വ​​ര​​ങ്ങ​​ള്‍ ശേ​​ഖ​​രി​​ച്ചി​​ട്ടാ​​യി​​രി​​ക്കും സം​​ഘം പോ​​വു​​ക.

വീണ്ടും ചെന്നൈയിൽ

ഇ​​തു ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് അ​​ന്വേ​​ഷ​​ണ സം​​ഘം ചെ​​ന്നൈ​​യി​​ലേ​​ക്കു പോ​​കു​​ന്ന​​ത്. മു​​ൻ​​പ് പോ​​യി​​രു​​ന്നെ​​ങ്കി​​ലും അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി തി​​രി​​ച്ചു പോ​​രു​​ക​​യാ​​യി​​രു​​ന്നു. വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ല്‍ കേ​​സി​​ൽ കൂ​​ടു​​ത​​ല്‍ അ​​റ​​സ്റ്റു​​ണ്ടാ​​കു​​മെ​​ന്നും അ​​ദേ​​ഹം പ​​റ​​ഞ്ഞു. ചെ​​ന്നൈ പോ​​ലീ​​സി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ പ്ര​​തി​​ക​​ളെ അ​​റ​​സ്റ്റു ചെ​​യ്യാ​​നാ​​ണ് ഉ​​ദേ​​ശി​​ക്കു​​ന്ന​​ത്.

അ​​തേ​​സ​​മ​​യം, പ്ര​​തി​​ക​​ളെ സാ​​മ്പ​​ത്തി​​ക​​മാ​​യി സ​​ഹാ​​യി​​ച്ച കോ​​ഴി​​ക്കോ​​ട് കാ​​ര​​പ്പ​​റ​​മ്പ് ഡൗ​​ഡെ​​യ്‌​​ലി​​ല്‍ ദീ​​പേ​​ഷി​​നെ(24) ക​​ഴി​​ഞ്ഞ ദി​​വ​​സം എ​​ക്‌​​സൈ​​സ് ക്രൈം​​ബ്രാ​​ഞ്ച് അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. ചോ​​ദ്യം ചെ​​യ്യാ​​ന്‍ വി​​ളി​​ച്ചു​​വ​​രു​​ത്തി​​യ​​ശേ​​ഷം അ​​റ​​സ്റ്റു ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു.

പ്ര​​തി​​ക​​ള്‍​ക്കു സാ​​മ്പ​​ത്തി​​ക സ​​ഹാ​​യം ന​​ല്‍​കി​​യ​​തി​​ല്‍ പ്ര​​ധാ​​നി​​യാ​​ണ് ഇ​​യാ​​ള്‍. ഇ​​യാ​​ളു​​ടെ ബാ​​ങ്ക് അ​​ക്കൗ​​ണ്ട് വ​​ഴി 32 ല​​ക്ഷം രൂ​​പ​​യു​​ടെ സാ​​മ്പ​​ത്തി​​ക ഇ​​ട​​പാ​​ടു​​ക​​ള്‍ ന​​ട​​ന്ന​​തി​​ന്‍റെ രേ​​ഖ​​ക​​ള്‍ എ​​ക്‌​​സൈ​​സ് ക്രൈം​​ബ്രാ​​ഞ്ചി​​നു ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.

കേ​​സി​​ലെ പ്ര​​ധാ​​ന പ്ര​​തി​​ക​​ളാ​​യ കോ​​ഴി​​ക്കോ​​ട് സ്വ​​ദേ​​ശി​​ക​​ളാ​​യ മു​​ഹ​​മ്മ​​ദ് ഫ​​ബാ​​സ്, ശ്രീ​​മോ​​ൻ എ​​ന്നി​​വ​​ർ അ​​വ​​രു​​ടെ കാ​​മു​​കി​​മാ​​രെ ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് ല​​ഹ​​രി​​ക്ക​​ട​​ത്ത് കൊ​​ഴു​​പ്പി​​ച്ചി​​രു​​ന്ന​​തെ​​ന്നു ക​​ഴി​​ഞ്ഞ ദി​​വ​​സം അ​​റ​​സ്റ്റി​​ലാ​​യ ഷി​​ഫാ​​ൻ താ​​ജി​​നെ ചോ​​ദ്യം ചെ​​യ്ത​​തി​​ൽ​​നി​​ന്ന് അ​​ന്വേ​​ഷ​​ണ സം​​ഘം ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്.

കൊ​​ച്ചി കേ​​ന്ദ്ര​​മാ​​ക്കി​​യ ല​​ഹ​​രി മാ​​ഫി​​യ​​യു​​ടെ പ്ര​​ധാ​​ന സാ​​മ്പ​​ത്തി​​ക സ​​ഹാ​​യി​​യാ​​യ ഷി​​ഫാ​​ൻ വി​​വി​​ധ ബാ​​ങ്കു​​ക​​ളി​​ൽ​​നി​​ന്നും ഒ​​ന്നാം പ്ര​​തി ഫ​​ബാ​​സി​​ന്‍റെ കാ​​മു​​കി ഷ​​ബ്ന​​യു​​ടെ അ​​ക്കൗ​​ണ്ടി​​ലേ​​ക്കാ​​ണ് ഇ​​ട​​പാ​​ടു​​ക​​ൾ​​ക്കാ​​യി പ​​ണം കൈ​​മാ​​റി​​യി​​രു​​ന്ന​​ത്. സം​​ഘ​​ത്തി​​നു വേ​​ണ്ടി ര​​ണ്ടാം പ്ര​​തി ശ്രീ​​മോ​​ൻ ത​​ന്‍റെ കാ​​മു​​കി ത്വ​​യ്ബ ഔ​​ലാ​​ദി​​നെ​​യും ത​​ന്ത്ര​​ത്തി​​ൽ മ​​യ​​ക്കു​​മ​​രു​​ന്നു ക​​ട​​ത്തി​​നു മ​​റ​​യാ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഷ​​ബ്ന​​യു​​ടെ അ​​ക്കൗ​​ണ്ട്

ഫ​​ബാ​​സി​​ന്‍റെ​​യും ഷ​​ബ്ന​​യു​​ടെ​​യും അ​​ക്കൗ​​ണ്ടു​​ക​​ളി​​ലാ​​യി ഷി​​ഫാ​​ന​​ട​​ക്ക​​മു​​ള്ള​​വ​​ർ അ​​ര​​ക്കോ​​ടി​​യോ​​ളം രൂ​​പ​​യു​​ടെ ഇ​​ട​​പാ​​ട് ന​​ട​​ത്തി​​യി​​രി​​ക്കു​​ന്ന​​താ​​യാ​​ണ് വി​​വ​​രം. കാ​​ക്കാ​​നാ​​ടു​​ള്ള അ​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ൽ റെ​​ഡി​​മെ​​യ്ഡ് വ​​സ്ത്ര​​ങ്ങ​​ളു​​ടെ ഒ​​ൺ​​ലൈ​​ൻ വി​​പ​​ണ​​ന​​ത്തി​​ന്‍റെ പേ​​രി​​ലാ​​യി​​രു​​ന്നു കാ​​ഞ്ഞി​​ര​​മ​​റ്റം സ്വ​​ദേ​​ശി​​യാ​​യ ഷി​​ഫാ​​ൻ കൊ​​ച്ചി​​യി​​ൽ ത​​ങ്ങി​​യി​​രു​​ന്ന​​ത്.

അ​​റ​​സ്റ്റി​​ലാ​​യ ല​​ഹ​​രി മാ​​ഫി​​യ​​യു​​മാ​​യി ഇ​​യാ​​ൾ​​ക്ക് അ​​ടു​​ത്ത ബ​​ന്ധ​​മു​​ണ്ടെ​ന്നു ക​​ണ്ടെ​​ത്തി​​യ​​തി​​നെ​ത്തു​​ട​​ർ​​ന്നു അ​​ന്വേ​​ഷ​​ണ സം​​ഘം മൊ​​ഴി​​യെ​​ടു​​ക്കാ​​ൻ വി​​ളി​​ച്ചു വ​​രു​​ത്തി അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു.

കൂ​സ​ലെ​ന്യേ ത്വ​​യ്ബ

തി​​രു​​വ​​ല്ല സ്വ​​ദേ​​ശി​​യും ഭ​​ർ​​തൃ​​മ​​തി​​യു​​മാ​​യ ത്വ​​യ്ബ ജോ​​ലി തേ​​ടി​​യാ​​ണ് കൊ​​ച്ചി​​യി​​ലെ​​ത്തി​​യ​​ത്. കാ​​ക്കാ​​നാ​​ടു​​ള്ള ഡോ​​ർ ടു ​​ഡോ​ർ ഡെ​​ലി​​വ​​റി സ്ഥാ​​പ​​ന​​ത്തി​​ന്‍റെ മ​​നേ​​ജ​​ർ എ​ന്നു പ​​രി​​ച​​യം ന​​ടി​​ച്ചു ശ്രീ​​മോ​​ൻ ഭ​​ർ​​ത്താ​​വു​​മാ​​യി പി​​ണ​​ങ്ങി ക​​ഴി​​ഞ്ഞി​​രു​​ന്ന ത്വ​​യ്ബ​​യെ വ​​ശ​​ത്താ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഇ​​വ​​രെ പെ​​യിം​​ഗ് ഗ​​സ്റ്റാ​​യി സ്വ​​ന്തം ഫ്ലാ​​റ്റി​​ൽ താ​​മ​​സി​​പ്പി​​ച്ചാ​​ണ് ശ്രീ​​മോ​​ൻ ക​​ച്ച​​വ​​ടം കൊ​​ഴു​​പ്പി​​ച്ച​​ത്. ത്വ​​യ്ബ താ​​മ​​സി​​ച്ചി​​രു​​ന്ന കാ​​ക്ക​​നാ​​ട്, തൃ​​ക്കാ​​ക്ക​​ര എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ഫ്ലാ​​റ്റു​​ക​​ളി​​ലെ​​ത്തി​​ച്ചു ക്രൈം​​ബ്രാ​​ഞ്ച് തെ​​ളി​​വെ​​ടു​​പ്പ് ന​​ട​​ത്തി​​യി​​രു​​ന്നു.

ഇ​​വി​​ട​​ങ്ങ​​ളി​​ലെ​​ല്ലാം കേ​​സി​​ലെ മ​​റ്റു പ്ര​​തി​​ക​​ളു​​മാ​​യി ഇ​​വ​​ർ ത​​ങ്ങി​​യി​​രു​​ന്ന​​താ​​യി ക​​ണ്ടെ​​ത്തു​​ക​​യും ചെ​​യ്തു. സം​​ഘ​​ത്തി​​ന്‍റെ ല​​ഹ​​രി വി​​ല്പ​​ന​​യി​​ൽ ത്വ​​യ്ബ​​യ്ക്കു​​ള്ള നി​​ർ​​ണാ​​യ​​ക പ​​ങ്കും തെ​​ളി​​ഞ്ഞി​​ട്ടു​​ണ്ട്.

ആ​ർ​ഭാ​ട ജീ​വി​തം

കേ​​സി​​ലെ പ്ര​​ധാ​​ന പ്ര​​തി​​ക​​ളാ​​യ ഫ​​ബാ​​സി​​നെ​​യും ശ്രീ​​മോ​​നേ​​യും ല​​ഹ​​രി​​ക്ക​​ട​​ത്തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ചെ​​ന്നൈ​​യി​​ലും പോ​​ണ്ടി​​ച്ചേ​​രി​​യി​​ലും തെ​​ളി​​വെ​​ടു​​പ്പി​​നെ​​ത്തി​​ച്ച​​പ്പോ​​ഴും കാ​​മു​​കി​​മാ​​രു​​ടെ പ​​ങ്ക് അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തി​​നു ബോ​​ധ്യ​​പ്പെ​​ട്ടി​​രു​​ന്നു.

ഇ​​വ​​ർ കോ​​ട്ടേ​​ജു​​ക​​ളി​​ൽ ദ​​മ്പ​​തി​​ക​​ളെ പോ​​ലെ അ​​ടി​​പൊ​​ളി​​യാ​​യി​​ട്ടാ​​ണ് ത​​ങ്ങി​​യി​​രു​​ന്ന​​ത്. യു​​വ​​തി​​ക​​ള​​ട​​ക്ക​​മു​​ള്ള സം​​ഘം ഇ​​വി​​ടെ മ​​ദ്യ​​വും മ​​യ​​ക്കു​​മ​​രു​​ന്നും ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന​​താ​​യും ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു.

അ​ജ്മ​ലി​നെ തേ​ടി

എ​​ക്സൈ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രി​​ൽ ഭി​​ന്ന​​ത രൂ​​ക്ഷ​​മാ​​ക്കി​​യ, കോ​​ടി​​ക​​ൾ വി​​ല​​മ​​തി​​ക്കു​​ന്ന എം​​ഡി​​എം​​എ​​യെ​​ന്ന മാ​​ര​​ക​​മ​​യ​​ക്കു​​മ​​രു​​ന്നു കൊ​​ച്ചി​​യി​​ൽ ക​​ണ്ടെ​​ടു​​ത്ത കേ​​സി​​ന്‍റെ അ​​ന്വേ​​ഷ​​ണം പ​​ഴു​​തു​​ക​​ള​​ട​​ച്ചു തു​​ട​​രു​​ക​​യാ​​ണ്.
എ​​ക്സൈ​​സ് ക്രൈം​​ബ്രാ​​ഞ്ച് അ​​ന്വേ​​ഷി​​ക്കു​​ന്ന കേ​​സി​​ന് നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന​​ത് എ​​റ​​ണാ​​കു​​ളം ജോ​​യി​​ന്‍റ് ക​​മ്മീ​​ഷ​​ണ​​ർ കെ.​​എ. നെ​​ൽ​​സ​​ൺ, അ​​സി. ക​​മ്മീ​​ഷ​​ണ​​ർ സി.​​എം. കാ​​സിം എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ പ്ര​​ത്യേ​​ക സം​​ഘ​​മാ​​ണ്.

ആ​​ദ്യം ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ക്കു​​ക​​യും പി​​ന്നീ​​ട് വി​​ട്ട​​യ​​ക്കു​​ക​​യും ചെ​​യ്ത കാ​​സ​​ർ​​ഗോ​​ഡ് സ്വ​​ദേ​​ശി അ​​ജ്മ​​ലി​​നെ പ്ര​​തി​​ചേ​​ർ​​ത്തു കൊ​​ണ്ടു​​ള്ള അ​​ന്വേ​​ഷ​​ണ​​മാ​​ണി​​പ്പോ​​ൾ ന​ട​ക്കു​ന്ന​ത്. പ്ര​​തി​​ക​​ളു​​ടെ മൊ​​ബൈ​​ൽ ഫോ​​ൺ റി​​ക്കാ​​ർ​​ഡു​​ക​​ളു​​ടെ പ​​രി​​ശോ​​ധ​​ന​​യും തു​​ട​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.