സി​പി​എം വ​ലി​യ വ​ര്‍​ഗീ​യ​ത പ​റ​യു​ന്നു, മു​ഖ്യ​മ​ന്ത്രി ഉ​ട​ൻ പ്ര​തി​ക​രി​ക്ക​ണം: എം.​കെ. മു​നീ​ർ
സി​പി​എം വ​ലി​യ വ​ര്‍​ഗീ​യ​ത പ​റ​യു​ന്നു, മു​ഖ്യ​മ​ന്ത്രി ഉ​ട​ൻ പ്ര​തി​ക​രി​ക്ക​ണം: എം.​കെ. മു​നീ​ർ
Tuesday, September 21, 2021 1:43 PM IST
കോ​ഴി​ക്കോ​ട്: സി​പി​എ​മ്മാ​ണ് സം​സ്ഥാ​ന​ത്ത് വ​ർ​ഗീ​യ​ത പ​റ​യു​ന്ന​തെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി മു​സ്‌​ലിം ലീ​ഗ് നേ​താ​വ് എം.​കെ. മു​നീ​ർ. സി​പി​എ​മ്മി​നേ​ക്കാ​ള്‍ വ​ലി​യ വ​ര്‍​ഗീ​യ​ത മ​റ്റാ​രും പ​റ​യു​ന്നി​ല്ല. നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് വി​വാ​ദ​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും മു​നീ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന​ത്തെ ഏ​ത് കാ​മ്പ​സി​ലാ​ണ് തീ​വ്ര​വാ​ദം വ​ള​ര്‍​ത്തു​ന്ന​തെ​ന്ന് സി​പി​എം വ്യ​ക്ത​മാ​ക്ക​ണം. അ​ങ്ങ​നെ​യു​ണ്ടെ​ങ്കി​ല്‍ അ​തി​നെ ചെ​റു​ക്കാ​ന്‍ മു​സ്‌​ലിം ലീ​ഗും ഉ​ണ്ടാ​കു​മെ​ന്നും മു​നീ​ർ വ്യ​ക്ത​മാ​ക്കി.

തീ​വ്ര​വാ​ദ സ്വ​ഭാ​വ​ങ്ങ​ളി​ലേ​ക്ക് യു​വ​ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സി​പി​എം പ​റ​ഞ്ഞ​ത്. പ്രൊ​ഫ​ഷ​ണ​ൽ കാ​മ്പ​സു​ക​ളി​ൽ ഇ​തി​നാ​യു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്നും സി​പി​എം സ​മ്മേ​ള​ന​ങ്ങ​ൾ​ക്കു​ള്ള കു​റി​പ്പി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.