ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് തോ​ൽ​വി​യോ​ടെ തു​ട​ക്കം
ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് തോ​ൽ​വി​യോ​ടെ തു​ട​ക്കം
Tuesday, September 21, 2021 2:33 PM IST
മ​ക്കാ​യി: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് ദ​യ​നീ​യ തോ​ൽ​വി. ഒ​ൻ​പ​ത് വി​ക്ക​റ്റി​നാ​ണ് ഓ​സീ​സ് ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റി​ന് 225 റ​ണ്‍​സ് നേ​ടി. ഒ​ൻ​പ​ത് ഓ​വ​റു​ക​ളും അ​ത്ര​ത​ന്നെ വി​ക്ക​റ്റു​ക​ളും ബാ​ക്കി​നി​ർ​ത്തി ഓ​സീ​സ് പെ​ണ്‍​പു​ലി​ക​ൾ അ​നാ​യാ​സം ജ​യ​ത്തി​ലെ​ത്തി.

ബൗ​ളിം​ഗി​ൽ കൗ​മാ​ര​പേ​സ​ർ ഡാ​ർ​സി ബ്രൗ​ണും (നാ​ല് വി​ക്ക​റ്റ്), ബാ​റ്റിം​ഗി​ൽ റേ​ച്ച​ൽ ഹെ​യി​ൻ​സ് (പു​റ​ത്താ​കാ​തെ 93), അ​ലീ​സ ഹീ​ലി (77), മെ​ഗ് ലാ​നിം​ഗ് (പു​റ​ത്താ​കാ​തെ 53) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളു​മാ​ണ് ഓ​സീ​സ് ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. 33 റ​ണ്‍​സ് മാ​ത്രം വ​ഴ​ങ്ങി നാ​ല് മു​ൻ​നി​ര വി​ക്ക​റ്റു​ക​ൾ പി​ഴു​ത ബ്രൗ​ണ്‍ പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ചാ​യി.

ഇ​ന്ത്യ​യ്ക്കാ​യി ക്യാ​പ്റ്റ​ൻ മി​താ​ലി രാ​ജ് (63) ടോ​പ്പ് സ്കോ​റ​റാ​യി. യാ​സ്തി​ക ഭാ​ട്ടി​യ (35), റി​ച്ച ഗോ​ഷ് (പു​റ​ത്താ​കാ​തെ 32) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ചു. സ്മൃ​തി മ​ന്ദാ​ന 16 റ​ണ്‍​സി​നും ഷ​ഫാ​ലി വ​ർ​മ എ​ട്ട് റ​ണ്‍​സി​നും മ​ട​ങ്ങി. പ​രി​ക്കു​മൂ​ലം ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന് ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ ക​ളി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ജ​യ​ത്തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ൽ ഓ​സീ​സ് 1-0ന് ​മു​ന്നി​ലെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.