രാ​ജ്യ​ത്ത് 26,115 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
രാ​ജ്യ​ത്ത് 26,115 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Tuesday, September 21, 2021 3:08 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 26,115 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ട​യി​ലെ ക​ണ​ക്കാ​ണി​ത്. തി​ങ്ക​ളാ​ഴ്ച​ത്തെ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തേ​ക്കാ​ൾ ഇ​ന്ന് 13.6 ശ​ത​മാ​നം കു​റ​വാ​ണ്. കോ​വി​ഡ് മൂ​ലം 24 മ​ണി​ക്കൂ​റി​നി​ടെ 252 പേ​ർ മ​രി​ച്ചു​വെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക്. ഇ​തോ​ടെ രാ​ജ്യ​ത്ത് മ​ര​ണ​സം​ഖ്യ 4.45 ല​ക്ഷ​മാ​യി.

34,469 പേ​ർ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 3.09 ല​ക്ഷം പേ​രാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ദി​വ​സ​ങ്ങ​ളാ​യി രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ത​ലു​ള്ള സം​സ്ഥാ​നം കേ​ര​ള​മാ​ണ്. തി​ങ്ക​ളാ​ഴ്ച 15,692 പേ​രാ​ണ് കേ​ര​ള​ത്തി​ൽ രോ​ഗ​ബാ​ധി​ത​രാ​യ​ത്. മ​ഹാ​രാ​ഷ്ട്ര​യാ​ണ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത്. 2,583 പേ​ർ​ക്കാ​ണ് ഇ​വി​ടെ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.