വ​ൻ ക​ഞ്ചാ​വ് വേ​ട്ട; 12 കി​ലോ പി​ടി​കൂ​ടി; ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ
വ​ൻ ക​ഞ്ചാ​വ് വേ​ട്ട; 12 കി​ലോ പി​ടി​കൂ​ടി; ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ
Tuesday, September 21, 2021 5:33 PM IST
ചി​റ​യി​ന്‍​കീ​ഴ്: തി​രു​വ​ന​ന്ത​പു​ര​ത്ത് 12 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. തി​രു​വ​ന​ന്ത​പു​രം പാ​ച്ച​ല്ലൂ​ര്‍ പ​ന​വി​ള വീ​ട്ടി​ല്‍ റി​യാ​സ് (24) പാ​ച്ച​ല്ലൂ​ര്‍ പ​ന​ത്തു​റ പ​ള്ളി​ന​ട വീ​ട്ടി​ല്‍ രാ​ഹു​ല്‍ (24 ) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ചി​റ​യി​ന്‍​കീ​ഴ് പോ​ലീ​സും തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ ഡാ​ന്‍​സാ​ഫ് സം​ഘ​വും ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി​യി​ലെ ഗ്രാ​മ​ങ്ങ​ളി​ല്‍ നി​ന്ന് ശേ​ഖ​രി​ച്ച ക​ഞ്ചാ​വാ​ണ് ചി​ല്ല​റ വി​ല്‍​പ്പ​ന​ക്കാ​യി ചി​റ​യി​ന്‍​കീ​ഴ് എ​ത്തി​ച്ച​ത്. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന് വി​പ​ണി​യി​ല്‍ അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രും. പ്ര​തി​ക​ൾ ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു.

പ്ര​തി​ക​ൾ നേ​ര​ത്തെ​യും ക​ഞ്ചാ​വ് കേ​സു​ക​ളി​ലും ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലും പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രി​ൽ നി​ന്ന് ക​ഞ്ചാ​വ് ക​ച്ച​വ​ടം ചെ​യ്യു​ന്ന പ്ര​ധാ​ന സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ചും പോ​ലീ​സി​ന് വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.