ക​പ്പു​മി​ല്ല, ക​ലി​പ്പു​മി​ല്ല..​ക​ടം ബാ​ക്കി; ഡ്യു​റ​ൻ​ഡ് ക​പ്പി​ൽ ബ്ലാ​സ്റ്റേ​ഴ്സ് പു​റ​ത്ത്
ക​പ്പു​മി​ല്ല, ക​ലി​പ്പു​മി​ല്ല..​ക​ടം ബാ​ക്കി; ഡ്യു​റ​ൻ​ഡ് ക​പ്പി​ൽ ബ്ലാ​സ്റ്റേ​ഴ്സ് പു​റ​ത്ത്
Tuesday, September 21, 2021 7:20 PM IST
കോ​ല്‍​ക്ക​ത്ത: ഡ്യൂ​റ​ന്‍​ഡ് ക​പ്പ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ നി​ന്ന് കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ കാ​ണാ​തെ പു​റ​ത്താ​യി. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഡ​ല്‍​ഹി എ​ഫ്സി​യോ​ട് തോ​റ്റാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് പു​റ​ത്താ​യ​ത്. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ഡ​ല്‍​ഹി​യു​ടെ വി​ജ​യം.

ഗ്രൂ​പ്പ് സി​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഡ​ൽ​ഹി​ക്ക് വേ​ണ്ടി 53-ാം മി​നിറ്റി​ല്‍ ട്രി​നി​ഡാ​ഡ് ആ​ന്‍​ഡ് ടൊ​ബാ​ഗോ താ​രം വി​ല്ലി​സ് പ്ലാ​സ വി​ജ​യ​ഗോ​ള്‍ നേ​ടി. സ​ഹ​ൽ അ​ബ്ദു​ൽ സ​മ​ദ്, രാ​ഹു​ൽ കെ.​പി, ജീ​ക്‌​സ​ൺ സിം​ഗ് തു​ട​ങ്ങി​യ അ​ന്താ​രാ​ഷ്ട്ര താ​ര​ങ്ങ​ളെ​ല്ലാം ക​ള​ത്തി​ലി​റ​ങ്ങി​യി​ട്ടും കേ​ര​ള ടീ​മി​ന് ഗോ​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഗോ​ളെ​ന്നു​റ​ച്ച നാ​ല് അ​വ​സ​ര​ങ്ങ​ളാ​ണ് ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ന​ഷ്ട​പ്പെ​ടു​ത്തി​യ​ത്. അ​തി​ൽ ര​ണ്ടെ​ണ്ണം ബാ​റി​ലി​ടി​ച്ച് തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. സ​ഹ​ലി​ന്റെ ഒ​രു ഷോ​ട്ട് അ​വി​ശ്വ​സ​നീ​യ​മാ​യി പു​റ​ത്തേ​ക്കു പോ​യി. രാ​ഹു​ൽ കെ.​പി​യു​ടെ ഒ​രു ഷോ​ട്ട് ഗോ​ൾ​ലൈ​ൻ സേ​വി​ലൂ​ടെ ഡ​ൽ​ഹി പ്ര​തി​രോ​ധം ര​ക്ഷ​പ്പെ​ടു​ത്തി.

വി​ജ​യ​ത്തോ​ടെ ഡ​ല്‍​ഹി ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. ഗ്രൂ​പ്പി​ൽ നി​ന്ന് ബം​ഗ​ളൂ​രു എ​ഫ്സി​യും ക്വാ​ർ​ട്ട​റി​ൽ എ​ത്തി​യി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു എ​ഫ്‌​സി മൂ​ന്നി​നെ​തി​രെ അ​ഞ്ചു ഗോ​ളു​ക​ൾ​ക്ക് ഇ​ന്ത്യ​ൻ നേ​വി​യെ കീ​ഴ​ട​ക്കി. ര​ണ്ടു ഗോ​ളി​ന് പി​ന്നി​ല്‍ നി​ന്ന ശേ​ഷ​മാ​ണ് ബം​ഗ​ളൂ​രു തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​ത്.

ബ്ലാ​സ്റ്റേ​ഴ്സ് പു​റ​ത്താ​യെ​ങ്കി​ലും ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള​ത്തി​ന്‍റെ പ്ര​തീ​ക്ഷ അ​വ​സാ​നി​ച്ചി​ട്ടി​ല്ല. മ​റ്റൊ​രു കേ​ര​ള ടീ​മാ​യ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഗോ​കു​ലം കേ​ര​ള എ​ഫ്സി ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്. ഗ്രൂ​പ്പ് ഡി ​ചാ​മ്പ്യ​ന്മാ​രാ​യാ​ണ് ഗോ​കു​ലം ക്വാ​ർ​ട്ട​റി​ൽ എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.