കേ​ര​ള​ത്തി​ൽ ഇ​ന്ന് 15,768 പേ​ർ​ക്ക് കോ​വി​ഡ്; 214 മ​ര​ണം
കേ​ര​ള​ത്തി​ൽ ഇ​ന്ന് 15,768 പേ​ർ​ക്ക് കോ​വി​ഡ്; 214 മ​ര​ണം
Tuesday, September 21, 2021 6:11 PM IST
ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 15,768 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. തൃ​ശൂ​ര്‍ 1843, കോ​ട്ട​യം 1632, തി​രു​വ​ന​ന്ത​പു​രം 1591, എ​റ​ണാ​കു​ളം 1545, പാ​ല​ക്കാ​ട് 1419, കൊ​ല്ലം 1407, മ​ല​പ്പു​റം 1377, ആ​ല​പ്പു​ഴ 1250, കോ​ഴി​ക്കോ​ട് 1200, ക​ണ്ണൂ​ര്‍ 993, പ​ത്ത​നം​തി​ട്ട 715, ഇ​ടു​ക്കി 373, വ​യ​നാ​ട് 237, കാ​സ​ര്‍​ഗോ​ഡ് 186 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,05,513 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. പ്ര​തി​വാ​ര ഇ​ന്‍​ഫെ​ക്ഷ​ന്‍ പോ​പ്പു​ലേ​ഷ​ന്‍ റേ​ഷ്യോ (WIPR) എ​ട്ടി​ന് മു​ക​ളി​ലു​ള്ള 678 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 2507 വാ​ര്‍​ഡു​ക​ളാ​ണു​ള്ള​ത്. ഇ​വി​ടെ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 4,86,600 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 4,62,691 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 23,909 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 1676 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

നി​ല​വി​ല്‍ 1,61,195 കോ​വി​ഡ് കേ​സു​ക​ളി​ൽ, 13.7 ശ​ത​മാ​നം വ്യ​ക്തി​ക​ള്‍ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി/​ഫീ​ല്‍​ഡ് ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 214 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 23,897 ആ​യി.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 124 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 14,746 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 798 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 100 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 21,367 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. തി​രു​വ​ന​ന്ത​പു​രം 1657, കൊ​ല്ലം 1431, പ​ത്ത​നം​തി​ട്ട 1206, ആ​ല​പ്പു​ഴ 1104, കോ​ട്ട​യം 1460, ഇ​ടു​ക്കി 803, എ​റ​ണാ​കു​ളം 2712, തൃ​ശൂ​ര്‍ 2448, പാ​ല​ക്കാ​ട് 1429, മ​ല​പ്പു​റം 2591, കോ​ഴി​ക്കോ​ട് 2508, വ​യ​നാ​ട് 801, ക​ണ്ണൂ​ര്‍ 752, കാ​സ​ര്‍​ഗോ​ഡ് 465 എ​ന്നി​ങ്ങ​നേ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​ത്.

ഇ​തോ​ടെ 1,61,195 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 43,54,264 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.