എ​ഐ​സി​സി സെ​ക്ര​ട്ട​റി മൈ​നു​ൽ ഹ​ഖ് "കൈ' ​വി​ട്ടു; മ​മ​ത​യു​ടെ പാ​ള​യ​ത്തി​ലേ​ക്ക്
എ​ഐ​സി​സി സെ​ക്ര​ട്ട​റി മൈ​നു​ൽ ഹ​ഖ് "കൈ' ​വി​ട്ടു; മ​മ​ത​യു​ടെ പാ​ള​യ​ത്തി​ലേ​ക്ക്
Tuesday, September 21, 2021 7:42 PM IST
ന്യൂ​ഡ​ൽ​ഹി: എ​ഐ​സി​സി സെ​ക്ര​ട്ട​റി​യും മു​ൻ എം​എ​ൽ​എ​യു​മാ​യ മൈ​നു​ൽ ഹ​ഖ് കോ​ൺ​ഗ്ര​സ് വി​ട്ടു. കോ​ൺ​ഗ്ര​സ് ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി രാ​ജി​ക്ക​ത്ത് ന​ൽ​കി. മ​മ​ത ബാ​ന​ർ​ജി​യു​ടെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​രു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.

എ​ഐ​സി​സി സെ​ക്ര​ട്ട​റി സ്ഥാ​ന​വും പാ​ർ​ട്ടി പ്രാ​ഥ​മി​ക അം​ഗ​ത്വം രാ​ജി​വ​യ്ക്കു​ക​യാ​ണെ​ന്ന് രാ​ജി​ക്ക​ത്തി​ൽ മൈ​നു​ൽ ഹ​ഖ് വ്യ​ക്ത​മാ​ക്കി. അം​ഗീ​കാ​ര​ങ്ങ​ൾ​ക്കും ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ൾ​ക്കും സോ​ണി​യ​യ്ക്കും രാ​ഹു​ലി​നും ന​ന്ദി അ​റി​യി​ക്കു​ക​യാ​ണെ​ന്നും രാ​ജി​ക്ക​ത്തി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ രാ​ജി​വെ​ക്കു​ന്ന​തി​ന്‍റെ കാ​ര​ണം ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.



മ​ഹി​ളാ കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ സു​ഷ്മി​താ ദേ​വ് കോ​ൺ​ഗ്ര​സ് വി​ട്ടു തൃ​ണ​മൂ​ലി​ന് എ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ബം​ഗാ​ളി​ൽ മ​റ്റൊ​രു പ്ര​മു​ഖ നേ​താ​വ് കൂ​ടി പാ​ർ​ട്ടി വി​ടു​ന്ന​ത്. ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യം മു​ത​ൽ മൈ​നു​ൽ ഹ​ഖ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തോ​ട് ഇ​ട​ഞ്ഞു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. തൃ​ണ​മു​ലു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ ദേ​ശീ​യ നേ​തൃ​ത്വ​ത്തോ​ട് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ല.

പ​ശ്ചി​മ ബം​ഗാ​ളി​ലെ മു​ർ​ഷി​ദ​ബാ​ദി​ൽ നി​ന്നു​ള്ള നേ​താ​വാ​ണ് മൈ​നു​ൽ ഹ​ഖ്. അ​ഞ്ച് ത​വ​ണ ഫ​റാ​ക്ക​യി​ൽ നി​ന്ന് എം​എ​ൽ​എ​യാ​യി നി​യ​മ​സ​ഭ​യി​ൽ എ​ത്തി. മൈ​നു​ൽ ഹ​ഖ് സെ​പ്റ്റം​ബ​ർ 23ന് ​തൃ​ണ​മൂ​ൽ അം​ഗ​ത്വം സ്വീ​ക​രി​ച്ചേ​ക്കും എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.