സം​സ്ഥാ​ന​ത്ത് ഒ​രു കോ​ടി​യി​ല​ധി​കം പേ​ർ​ക്ക് സ​മ്പൂ​ർ​ണ വാ​ക്സി​നേ​ഷ​ൻ; സ്ത്രീ​ക​ൾ മു​മ്പി​ൽ
സം​സ്ഥാ​ന​ത്ത് ഒ​രു കോ​ടി​യി​ല​ധി​കം പേ​ർ​ക്ക് സ​മ്പൂ​ർ​ണ വാ​ക്സി​നേ​ഷ​ൻ; സ്ത്രീ​ക​ൾ മു​മ്പി​ൽ
Tuesday, September 21, 2021 7:16 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഒ​രു കോ​ടി​യി​ല​ധി​കം പേ​ര്‍ കോ​വി​ഡ് വാ​ക്സി​ന്‍ ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ച് വാ​ക്സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ന്‍ 90 ശ​ത​മാ​ന​വും (90.31) ക​ഴി​ഞ്ഞ് ല​ക്ഷ്യ​ത്തോ​ട​ടു​ക്കു​ക​യാ​ണ്. 2,41,20,256 പേ​ര്‍ ആ​ദ്യ ഡോ​സ് വാ​ക്സി​നും 1,00,90,634 പേ​ര്‍ ര​ണ്ടാം ഡോ​സ് വാ​ക്സി​നും (37.78 ശ​ത​മാ​നം) എ​ടു​ത്തി​ട്ടു​ണ്ട്. ഒ​ന്നും ര​ണ്ടും ഡോ​സ് ഉ​ള്‍​പ്പെ​ടെ ആ​കെ 3,42,10,890 ഡോ​സ് വാ​ക്സി​ന്‍ ന​ല്‍​കാ​നാ​യി.

വ​യ​നാ​ട്, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​ത​പു​രം, ഇ​ടു​ക്കി എ​ന്നീ ജി​ല്ല​ക​ളാ​ണ് വാ​ക്സി​നേ​ഷ​നി​ല്‍ മു​ന്നി​ലു​ള്ള ജി​ല്ല​ക​ൾ. വാ​ക്സി​നേ​ഷ​ന്‍ ല​ക്ഷ്യ​ത്തോ​ട​ടു​ക്കു​മ്പോ​ള്‍ വാ​ക്സി​ന്‍ എ​ടു​ക്കാ​നു​ള്ള​വ​ര്‍ കു​റ​വാ​യ​തി​നാ​ല്‍ പ​ല വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലും തി​ര​ക്കി​ല്ല.

സ്ത്രീ​ക​ളാ​ണ് പു​രു​ഷ​ന്‍​മാ​രെ​ക്കാ​ര്‍ കൂ​ടു​ത​ല്‍ വാ​ക്സി​നെ​ടു​ത്ത​ത്. സ്ത്രീ​ക​ളു​ടെ വാ​ക്സി​നേ​ഷ​ന്‍ 1,77,51,202 ഡോ​സും പു​രു​ഷ​ന്‍​മാ​രു​ടെ വാ​ക്സി​നേ​ഷ​ന്‍ 1,64,51,576 ഡോ​സു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.