ക​രി​പ്പൂ​രി​ൽ വ​ലി​യ വി​മാ​ന​ങ്ങ​ൾ ഉ​ട​ൻ ചി​റ​കു​യ​ർ​ത്തി​ല്ല; റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ക്ക​ട്ടെ​യെ​ന്ന് കേ​ന്ദ്രം
ക​രി​പ്പൂ​രി​ൽ വ​ലി​യ വി​മാ​ന​ങ്ങ​ൾ ഉ​ട​ൻ ചി​റ​കു​യ​ർ​ത്തി​ല്ല; റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ക്ക​ട്ടെ​യെ​ന്ന് കേ​ന്ദ്രം
Tuesday, September 21, 2021 9:01 PM IST
ന്യൂ​ഡ​ൽ​ഹി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ല്ക്കാ​ലം വ​ലി​യ വി​മാ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം. ര​ണ്ടു മാ​സ​ത്തി​നു ശേ​ഷ​മേ ഇ​ക്കാ​ര്യം ആ​ലോ​ചി​ക്കൂ. വ്യോ​മ​യാ​ന സെ​ക്ര​ട്ട​റി​യെ ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി.

ക​രി​പ്പൂ​ര്‍ വി​മാ​നാ​പ​ക​ട​ത്തി​ന്‍റെ പേ​രി​ലാ​ണ് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍​വീ​സ് ത​ട​ഞ്ഞ​ത്. ഇ​തേ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പ​ഠി​ക്കു​ന്ന സ​മി​തി ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കും. സ​മി​തി റി​പ്പോ​ർ​ട്ടി​ന് അ​നു​സ​രി​ച്ചാ​യി​രി​ക്കും വ​ലി​യ വി​മാ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം.

അ​പ​ക​ട​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം പൈ​ല​റ്റി​ന്‍റെ പി​ഴ​വാ​ണെ​ന്ന റി​പ്പോ​ര്‍​ട്ട് വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ലി​യ വി​മാ​ന​ങ്ങ​ളി​റ​ങ്ങാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. ക​രി​പ്പൂ​ര്‍ വി​മാ​ന​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച എ​യ​ര്‍​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ന്‍റ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ബ്യൂ​റോ​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ വൈ​മാ​നി​ക പി​ഴ​വാ​ണ് അ​പ​ക​ട​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

വ​ലി​യ വി​മാ​ന​ങ്ങ​ളി​റ​ങ്ങാ​ന്‍ അ​നു​മ​തി ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ ക​രി​പ്പൂ​രി​ല്‍ നി​ന്നും ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്‍​പ്പെ​ടെ കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ തു​ട​ങ്ങാ​നാ​കൂ. കേ​ന്ദ്രം അ​നു​കൂ​ല തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​വാ​സി​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള​വ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.