കു​റ്റ​കൃ​ത്യം ത​ട​യാ​ൻ; രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്തി​പ്പെ​ടു​ത്താ​ൻ ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം
കു​റ്റ​കൃ​ത്യം ത​ട​യാ​ൻ; രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്തി​പ്പെ​ടു​ത്താ​ൻ ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം
Tuesday, September 21, 2021 9:48 PM IST
തി​രു​വ​ന​ന്ത​പു​രം: ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നും, കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും ത​ട​യു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന​ത്തു രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്താ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ കാ​ന്ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

രാ​ത്രി പ​ത്തു മ​ണി​ മു​ത​ൽ രാ​വി​ലെ അ​ഞ്ച് മ​ണി വ​രെ എ​ല്ലാ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ൾ, ഇ​ട റോ​ഡു​ക​ൾ, എ​ടി​എം കൗ​ണ്ട​റു​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ക​ർ​ശ​ന​മാ​ക്കും. ഇ​തി​നാ​യി ബീ​റ്റ് പ​ട്രോ​ൾ, നൈ​റ്റ് പ​ട്രോ​ൾ , ബൈ​ക്ക് പ​ട്രോ​ൾ സം​ഘ​ങ്ങ​ളെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഹൈ​വേ പ​ട്രോ​ൾ വാ​ഹ​ന​ങ്ങ​ളും, ക​ണ്‍​ട്രോ​ൾ റൂം ​വാ​ഹ​ന​ങ്ങ​ളും ഇ​തി​നു​വേ​ണ്ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നി​ർ​ദേ​ശം ന​ൽ​കി.

ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രും രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗി​ന് ഉ​ണ്ടാ​കും. പ​ട്രോ​ളിം​ഗ് പ​രി​ശോ​ധി​ക്കാ​ൻ ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ​യും സ​ബ് ഡി​വി​ഷ​ണ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.