ഗു​രു​ത​ര പ​രി​ക്കു​മാ​യി ആ​റ​ളം ഫാ​മി​ൽ ക​ണ്ടെ​ത്തി​യ കാ​ട്ടാ​ന ച​രി​ഞ്ഞു
ഗു​രു​ത​ര പ​രി​ക്കു​മാ​യി ആ​റ​ളം ഫാ​മി​ൽ ക​ണ്ടെ​ത്തി​യ കാ​ട്ടാ​ന ച​രി​ഞ്ഞു
Tuesday, September 21, 2021 10:13 PM IST
ക​ണ്ണൂ​ർ: ആ​റ​ളം വ​ന്യ ജീ​വി കേ​ന്ദ്ര​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കു​മാ​യി ക​ണ്ടെ​ത്തി​യ കാ​ട്ടാ​ന ച​രി​ഞ്ഞു. കൊ​മ്പ​ന്‍റെ ശ​രീ​ര​ത്തി​ൽ പ​ല​യി​ട​ത്താ​യി ആ​ഴ​ത്തി​ൽ മു​റി​വേ​റ്റി​രു​ന്നു. കാ​ട്ടാ​ന​യ്ക്ക് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​മ​യ​ത്ത് ചി​കി​ത്സ ന​ൽ​കി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു.

വ​ന്യ ജീ​വി കേ​ന്ദ്ര​ത്തി​ന്‍റെ അ​തി​ർ​ത്തി​യി​ലു​ള്ള ചീ​ങ്ക​ണ്ണി പു​ഴ​യി​ലെ ചാ​ത്ത​ൻ​പാ​റ ക​യ​ത്തി​ലാ​ണ് ആ​ന​യെ ക​ണ്ടെ​ത്തി​യ​ത്. ആ​ന​യു​ടെ പി​ന്‍​ഭാ​ഗ​ത്തും ചെ​വി​യി​ലും മ​സ്ത​ക​ത്തി​ലു​മാ​യി മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്നു. കൊ​മ്പ​ൻ മ​ണി​ക്കൂ​റു​ക​ളോ​ളം പു​ഴ​യി​ലെ വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങി നി​ന്നി​രു​ന്നു. തു​ട​ർ​ന്ന് ആ​റ​ളം വ​ന​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ങ്കി​ലും പു​ഴ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി.

രാ​വി​ലെ റ​ബ്ബ​ര്‍ ടാ​പ്പിം​ഗി​നാ​യി പോ​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ന പു​ഴ​യി​ല്‍ നി​ല​യു​റ​പ്പി​ച്ച​താ​യി ക​ണ്ട​ത്. കാ​ലി​ലെ വ്ര​ണം പ​ഴു​ത്ത് ദു​ർ​ഗ​ന്ധം വ​ന്നി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ആ​ന​ക്കൂ​ട്ടം ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ലാ​യി​രി​ക്കാം ആ​ന​ക്ക് പ​രി​ക്ക് പ​റ്റി​യ​തെ​ന്നാ​ണ് നി​ഗ​മ​നം.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കി​ട്ടു​ത​ന്നെ പ​രി​ക്കേ​റ്റ ആ​ന ഫാ​മി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് വി​വ​രം കി​ട്ടി​യി​ട്ടും റാ​പ്പി​ഡ് റെ​സ്ക്യു ടീം ​ചി​കി​ത്സ ഉ​റ​പ്പാ​ക്കി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.