ബ​ന്ധു​വി​ന്‍റെ ഭാ​ര്യ​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി; യു​വാ​വ് അ​റ​സ്റ്റി​ൽ
ബ​ന്ധു​വി​ന്‍റെ ഭാ​ര്യ​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി; യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, September 22, 2021 8:13 AM IST
പു​നെ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബ​ന്ധു​വി‌​ന്‍റെ ഭാ​ര്യ​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. പു​നെ​യി​ലാ​ണ് സം​ഭ​വം. 19കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

തു​ക്കാ​റാം എ​ന്ന​യാ​ളാ​ണ് കേ​സി​ലെ മു​ഖ്യ​പ്ര​തി. അ​ടു​ത്തി​ടെ വി​വാ​ഹി​ത​രാ​യ ബ​ന്ധു​വി​നും ഭാ​ര്യ​യ്ക്കും ഇ​യാ​ള്‍ ത​ന്‍റെ വീ​ട്ടി​ല്‍ താ​മ​സി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു.

തു​ട​ര്‍​ന്ന് അ​ടു​ത്തു​ള്ള പു​രാ​ത​ന ക്ഷേ​ത്രം കാ​ണി​ക്കാം എ​ന്ന് പ​റ​ഞ്ഞ് പെ​ൺ​കു​ട്ടി​യു​മാ​യി പു​റ​ത്തു​പോ​യ തു​ക്കാ​റാം ഒ​രു സു​ഹൃ​ത്തി​നെ​യും കൂ​ടെ​ക്കൂ​ട്ടി. തു​ട​ര്‍​ന്ന് ഇ​രു​വ​രും ചേ​ര്‍​ന്ന് ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു​വ​ച്ച് പെ​ണ്‍​കു​ട്ടി​യെ ആ​ക്ര​മി​ച്ചു.

ആ​ദ്യം ഇ​യാ​ളു​ടെ സു​ഹൃ​ത്താ​ണ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് പീ​ഡ​ന ശ്ര​മം പെ​ണ്‍​കു​ട്ടി എ​തി​ര്‍​ത്ത​തോ​ടെ മു​ഖ്യ​പ്ര​തി തു​ണി ഉ​പ​യോ​ഗി​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ മു​റ​ക്കി കൊ​ല​ന​ട​ത്തു​ക​യാ​യി​രു​ന്നു.

തെ​ളി​വ് ന​ശി​പ്പി​ക്കാ​ന്‍ ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ മു​ഖം ത​ക​ര്‍​ക്കു​ക​യും ചെ​യ്തു. പെ​ണ്‍​കു​ട്ടി​യു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് മു​ഖ്യ​പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്. ഇ​യാ​ളു​ടെ സു​ഹൃ​ത്തി​നെ ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.