വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സൗ​മ്യ​യു​ടെ ഭ​ർ​ത്താ​വ്
വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സൗ​മ്യ​യു​ടെ ഭ​ർ​ത്താ​വ്
Wednesday, September 22, 2021 9:49 AM IST
തൊ​ടു​പു​ഴ: എ​സ്​എ​ൻ​ഡി​പി​യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ രൂക്ഷവിമർശനവുമായി ഇ​സ്ര​യേ​ലി​ൽ മ​രി​ച്ച ന​ഴ്സ് സൗ​മ്യ​യു​ടെ ഭ​ർ​ത്താ​വ് സ​ന്തോ​ഷ് രം​ഗ​ത്ത്. തി​ക​ച്ചും അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​ല​പ്പു​ഴ​യി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ന​ട​ത്തി​യ​തെ​ന്നു സൗ​മ്യ​യു​ടെ ഭ​ർ​ത്താ​വ് പ​റ​ഞ്ഞു.

ഇ​സ്ര​യേ​ലി​ൽ മ​രി​ച്ച സൗ​മ്യ​യ്ക്കു ല​ഭി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ ഭ​ർ​ത്താ​വ് സ്വ​ന്ത​മാ​യി അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്നും സൗ​മ്യ​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് ഒ​ന്നും ന​ൽ​കി​യി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തു​പോ​ലെ സൗ​മ്യ​യെ മ​തം മാ​റ്റി​യാ​ണ് സ​ന്തോ​ഷ് വി​വാ​ഹം ക​ഴി​ച്ച​തെ​ന്നും ഭാ​ര്യ​യു​ടെ ചെ​ല​വി​ലാ​ണ് ഭ​ർ​ത്താ​വ് ജീ​വി​ച്ചി​രു​ന്ന​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി ആ​രോ​പി​ച്ചു.

എ​ന്നാ​ൽ, താ​ൻ ആ​രെ​യും നി​ർ​ബ​ന്ധി​ച്ചു മ​തം മാ​റ്റി​യ​ല്ല വി​വാ​ഹം ന​ട​ത്തി​യ​തെ​ന്നും സൗ​മ്യ​യു​ടെ​വീ​ട്ടു​കാ​ർ ത​ന്നെ മു​ൻ​കൈ​യെ​ടു​ത്താ​ണ് വി​വാ​ഹം ന​ട​ത്തി​യ​തെ​ന്നും സ​ന്തോ​ഷ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു.

സൗ​മ്യ​യു​ടെ മാ​താ​പി​താ​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്തു​കൊ​ടു​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​കൂ​ടി​യാ​ണ് അ​വ​രി​പ്പോ​ൾ ജീ​വി​ക്കു​ന്ന​തും.

ഭാ​ര്യ​യു​ടെ വി​യോ​ഗ​ത്തി​ൽ സ​ങ്ക​ട​പ്പെ​ട്ടു ക​ഴി​യു​ന്ന ത​നി​ക്കും കു​ടും​ബ​ത്തി​നെ​തി​രേ വെ​ള്ളാ​പ്പ​ള്ളി ന​ട​ത്തി​യ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. വ​ർ​ഗീ​യ താ​ത്പ​ര്യ​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളാ​ണി​തെ​ന്നും സ​ന്തോ​ഷ് കു​റ്റ​പ്പെ​ടു​ത്തി.

ഇ​സ്ര​യേ​ൽ- ഹ​മാ​സ് യു​ദ്ധം ന​ട​ക്കു​ന്ന വേ​ള​യി​ലു​ണ്ടാ​യ റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​സ്ര​യേ​ലി​ൽ ന​ഴ്സ് ആ​യി​രു​ന്ന സൗ​മ്യ കൊ​ല്ല​പ്പെ​ട്ട​ത്. നാ​ട്ടി​ലു​ള്ള ഭ​ർ​ത്താ​വ് സ​ന്തോ​ഷു​മാ​യി വീ​ഡി​യോ കോ​ളി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സൗ​മ്യ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ റോ​ക്ക​റ്റ് പ​തി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

യു​ദ്ധം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ താ​മ​സ സ്ഥ​ല​ത്തു​നി​ന്നു മാ​റാ​ൻ ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് കെ​ട്ടി​ട​ത്തി​ൽ റോ​ക്ക​റ്റ് പ​തി​ച്ച​ത്. ഇ​ടു​ക്കി കീ​രി​ത്തോ​ട് സ്വ​ദേ​ശി​നി​യാ​യ സൗ​മ്യ പ​ത്തു​ വ​ർ​ഷ​മാ​യി ഇ​സ്ര​യേ​ലി​ലെ അ​ഷ്ക​ലോ​ണി​ൽ ജോ​ലി​ചെ​യ്തു​വ​ര​വേ​യാ​ണ് ഹ​മാ​സ് ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.