ജ​സ്റ്റി​ൻ ട്രൂ​ഡോ​യെ അ​ഭി​ന​ന്ദി​ച്ച് മോ​ദി
ജ​സ്റ്റി​ൻ ട്രൂ​ഡോ​യെ അ​ഭി​ന​ന്ദി​ച്ച് മോ​ദി
Wednesday, September 22, 2021 10:01 AM IST
ന്യൂ​ഡ​ൽ​ഹി: കാ​ന​ഡ​യി​ൽ അ​ധി​കാ​രം നി​ല​നി​ർ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ-​കാ​ന​ഡ ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ നി​ങ്ങ​ളോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് തു​ട​രാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും മോ​ദി പ​റ​ഞ്ഞു.

ആ​ഗോ​ള​വും ബ​ഹു​സ്വ​ര​വു​മാ​യ വി​ഷ​ങ്ങ​ളി​ലു​ള്ള സ​ഹ​ക​ര​ണ​വും തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും മോ​ദി ട്വീ​റ്റ് ചെ​യ്തു.

ര​ണ്ടു വ​ർ​ഷം ശേ​ഷി​ക്കേ​യാ​ണ് ട്രൂ​ഡോ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. ട്രൂ​ഡോ​യു​ടെ ലി​ബ​റ​ൽ പാ​ർ​ട്ടി അ​ധി​കാ​രം നി​ല​നി​ർ​ത്തി​യെ​ങ്കി​ലും കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടാ​നാ​യി​ല്ല. സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​ര​ണ​ത്തി​നു ചെ​റു​ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ വേ​ണ്ടി​വ​രും. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണ് നാ​ൽ​പ്പ​ത്തി​യൊ​ന്പ​തു​കാ​ര​നാ​യ ട്രൂ​ഡോ പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ലെ​ത്തു​ന്ന​ത്.

158 സീ​റ്റു​ക​ളി​ൽ ലി​ബ​റ​ൽ പാ​ർ​ട്ടി വി​ജ​യി​ക്കു​ക​യോ ലീ​ഡ് നേ​ടു​ക​യോ ചെ​യ്തു. 2019-നേ​ക്കാ​ൾ ഒ​രു സീ​റ്റ് കൂ​ടു​ത​ലാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.